കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്, കോട്ടയം ജില്ലാ യുവജന കേന്ദ്രം എന്നിവ സംഘടിപ്പിക്കുന്ന മയക്കുമരുന്നിനെതിരായ ജനസഭ കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് കീഴിലുള്ള ഐഎച്ച്ആർഡി കോളേജിൽ വെച്ച് സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി എക്സൈസ് സിവിൽ പോലീസ് ഓഫീസർ പ്രിയ vv ക്ലാസ്സെടുത്തു. കോളേജ് പ്രിൻസി പ്പൽ dr.മിനു കെ കെ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോ ഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി ആർ അൻഷാദ്, എം എ റിബിൻ ഷാ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കോഡിനേറ്റർമാർ അരുൺ ബാലചന്ദ്രൻ, അയ്യൂബ് ഖാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.