ദുര്‍ മന്ത്രവാദത്തിന്റെ മറവില്‍ നിധി കണ്ടെത്തുവാന്‍ വീടിനുള്ളില്‍ തീര്‍ത്തത് മുന്നോളം കിടങ്ങുകള്‍.സംഭവുമായി ബന്ധപ്പെട്ട് വീട്ടുടമ്മ അടക്കം 12 പേര്‍ പിടിയില്‍.കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം

10കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി പൊട്ടുകുളം വീട്ടില്‍ വര്‍ക്കി തോമസിന്റെ പഴക്കം ചെന്നവീട്ടിനുള്ളിലാണ് നിധി കണ്ടെത്തുവാന്‍ മുന്നോളം കിടങ്ങുകള്‍ തീര്‍ത്തത്.വര്‍ഷങ്ങളായി വീട് കേന്ദ്രീകരിച്ച് ദൂര്‍മന്ത്രവാദം നടന്നുവരികയായിരുന്നു.11അന്യസംസ്ഥാനങ്ങില്‍ നിന്നടക്കം ആഭിചാരക്രിയകള്‍ക്കും മറ്റുമായി സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് ഇവിടെ വന്ന് പോയിരുന്നത്.

12വീടിനുള്ളിലും,പരിസരത്തും പ്രതിഷ്ഠകള്‍ സ്ഥാപിച്ച് പൂജകള്‍ നടത്തിയായിരുന്നു തട്ടിപ്പ്.വീടിന്റെ അടിത്തട്ടില്‍ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് 15 അടിയോളം താഴ്ച്ചയിലാണ് കിടങ്ങുകള്‍ തീര്‍ത്തത്.സംഭവുമായി ബന്ധപ്പെട്ട് വീട്ടുടമ്മ വര്‍ക്കി തേമസ് ഉള്‍പ്പെടെ 12 പേരെയാണ് പോലിസ് അറസ്സറ്റ് ചെയ്യിതത്.വര്‍ഷങ്ങളായി നടക്കുന്ന ദുര്‍മന്ത്രവാദത്തെ കുറിച്ച് സമീപവാസികള്‍ക്ക് അറിയാമായിരുന്നെങ്കിലും ഭയംമൂലം ആരും ഇത് പുറംലോകത്ത് പറഞ്ഞിരുന്നില്ല.

13വീടിനുള്ളില്‍ കിടങ്ങുകള്‍ നിര്‍മ്മിച്ചിക്കുമ്പോഴും പുറംലോകം അറിയാത്ത വിധത്തിലായിരുന്നു ഇവയുടെ നിര്‍മ്മാണം.ഹൈന്ദവ ആചാരങ്ങള്‍ക്കൊപ്പം,ക്രൈസ്തവ ആചാരങ്ങളും ഇവിടെ നടന്നു വന്നിരുന്നു.സംഭവുമായി ബന്ധപ്പെട്ട് മുന്നോളം വാഹനങ്ങളും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്