റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് കാഞ്ഞിരപ്പള്ളിയില്‍ കൊടിയേറി
കാഞ്ഞിരപ്പള്ളിക്ക് ഉത്സവത്തിന്റെ രാപകലുകള്‍ സമ്മാനിച്ച് കോട്ടയം റവന്യൂ ജില്ലാ സ്കൂള്‍കലോത്സവത്തിന് തിരിതെളിഞ്ഞു.ഇനി ആട്ടവും പാട്ടും കാല്‍ച്ചിലങ്ക കലയുടെ വിസ്മയം തീര്‍ക്കുന്ന ഉത്സവത്തിന്റെ നാലു നാളുകളാണ്.13 ഉപജില്ലകളി ല്‍നിന്നുള്ള ഏഴായിരത്തിലധികം കൗമാരപ്രതിഭകള്‍ കലയുടെ വര്‍ണപ്രപഞ്ചം തീര്‍ക്കും.20 വേദികളിലായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയര്‍സെക്കന്‍ഡറി സ്കൂളാണു കലാമേളയുടെ പ്രധാന വേദി. സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, എകെജെഎം എച്ച്എസ്എസ്, മൈക്ക ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍, പേട്ട ഗവണ്മെന്റ് ഹൈസ്കൂള്‍ എന്നിവയാണു മറ്റു വേദികള്‍. നാല് സ്കൂളുകളിലായി 12 സ്റ്റേജുകളും എട്ട് ക്ലാസ് റൂമുകളുമാണു തയാറായി രിക്കു ന്നത്.
യുപി, എച്ച്എസ്, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലാണ് മത്സരം. യുപി വിഭാഗത്തില്‍ 33 ഇനങ്ങളും ഹൈസ്കൂളില്‍ 87 ഇനങ്ങളും ഹയര്‍സെക്കന്‍ഡറിയില്‍ 103 ഇനങ്ങളു മാണുള്ളത്. അറബിക് കലോത്സവത്തില്‍ യുപിയില്‍ 13ഉം ഹൈസ്കൂള്‍ വിഭാഗത്തി ല്‍ 19 ഉം മത്സര ഇനങ്ങളുണ്ട്.
എല്ലാ വേദികളിലും രാവിലെ ഒന്‍പതു മുതല്‍ മത്സരങ്ങള്‍ ആരംഭിച്ചു.
വേദി ഒന്നില്‍ ഹൈസ്കൂള്‍ വിഭാഗം പൂരക്കളിയോടെയാണ് മത്സരത്തിന് തുടക്ക മായത്. ആദ്യ ദിനം തിരുവാതിര, യക്ഷഗാനം, നാടോടിനൃത്തം, സംഘനൃത്തം, ഓട്ടന്തുള്ളല്, അറബനമുട്ട്, ദഫ്മുട്ട്, കോല്‍ക്കളി തുടങ്ങിയ മത്സരങ്ങള്‍ വിവിധ വേദികളിലായി നടന്നു. ബാന്‍ഡുമേളം എകെജെഎം സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. പദ്യം ചൊല്ലല്‍, പ്രസംഗം, ചെണ്ടമേളം, മദ്ദളം, പഞ്ചവാദ്യം തുടങ്ങിയ ഇനങ്ങളും ആദ്യ ദിനത്തില്‍ വേദിയിലെത്തി.മേളയുടെ വരവ് അറിയിച്ച് നടന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ – ആയിരത്തോളം കുട്ടികള്‍ അണിനിരന്നു. ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷ നു മുമ്പില്‍ ആരംഭിച്ച ഘോഷയാത്ര എസ്ബിടി ജംഗ്ഷന് വഴി ഒന്നാം വേദിയായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് സ്കൂളിലെത്തി.
ബാന്റുമേളം, ചെണ്ടമേളം, വിവിധ കലാരൂപങ്ങള്‍ എന്നിവ ഘോഷയാത്രയെ വര് ണാഭമാക്കി. എസ്പിസി, സ്കൗട്ട്, ഗൈഡ് തുടങ്ങിയവയും ഘോഷയാത്രയില്‍ അണിനിരന്നു.തുടര്‍ന്ന് ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ആന്റോ ആന്റണി എംപി കലോത്സവം ഉദ്ഘാടനം ചെയ്യിതു. മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.ചടങ്ങില്‍ ജനപ്രതിനിധി കളും,വിദ്യഭ്യാസ വകുപ്പ് ജീവനക്കാരും യോഗത്തില്‍ സന്നിഹിതരായിരുന്നു.