ആധുനിക സാങ്കേതികവിദ്യയുടെ കടന്നു വരവ് വായനയുടെ ലോകത്തെ വളര്‍ത്തിയെന്ന് ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി. വായന മരി ച്ചുവെന്ന് പറയുന്നത് സത്യമല്ല. ഇ – റീഡിങ് ഉള്‍പ്പെടെയുള്ള സംവിധാന ങ്ങള്‍ ഉള്ളപ്പോള്‍ വായന നില നില്‍ക്കും. വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നീണ്ടൂര്‍ ഗവ.എസ്.കെ.വി ഹൈസ്‌കൂളില്‍ നിര്‍വ്വ ഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എന്‍ പണിക്കരുടെ ചരമദിനമായ ഇന്നലെ മുതല്‍ ജൂലൈ ഏഴ് വരെ യാണ് വായനാ പക്ഷമായി ആചരിക്കുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായ ത്ത് ആക്ടിങ് പ്രസിഡന്റ് ശശികല നായര്‍ അധ്യക്ഷത വഹിച്ചു. എം. ജി സര്‍വകലാശാല പ്രോ. വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ് മുഖ്യ പ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കഥാകൃത്ത് എസ്.ഹരീഷിനെ ചടങ്ങില്‍ ആദരിച്ചു. അദ്ദേഹം വായനാദി ന സന്ദേശം നല്‍കി. പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ അരവിന്ദാക്ഷന്‍ വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന ബിനു, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.വിമലക്കുട്ടിയമ്മ, ജില്ലാ പഞ്ചായ ത്തംഗം അഡ്വ.കെ.കെ.രഞ്ജിത്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്തംഗം ലളിതാ സുജാതന്‍ സുലഭാ ഗോപാലകൃഷ്ണന്‍,പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുള്‍ റഷീദ്, പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ.അരവിന്ദാക്ഷന്‍, പ്രിന്‍സിപ്പല്‍ സുനിതാ സൂസന്‍ തോമസ്, പി.ടി.എ പ്രസിഡന്റ് എം.എസ്.ഷാജി, എന്നിവര്‍ സംസാരിച്ചു. വായനാ പക്ഷാചരണ പരിപാടി സംബന്ധിച്ച് ജില്ലാ ലൈബ്രറി കൗണ്‍സി ല്‍ സെക്രട്ടറി കെ.ആര്‍.ചന്ദ്രമോഹന്‍ വിശദീകരിച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി.കെ.തോമസ് സ്വാഗതവും ഹെഡ്മാസ്റ്റര്‍ ജി. ക്രിസ്റ്റഫര്‍ നന്ദിയും പറഞ്ഞു.വിദ്യാര്‍ത്ഥിനികളായ കീര്‍ത്തന മനോജ്, ശ്രീലക്ഷ്മി എന്നിവര്‍ എ.പി.ജെ അബ്ദുല്‍ കലാമിന്റെ അഗ്‌നിച്ചിറകുകള്‍ എന്ന പുസ്തകവും കൈതപ്രത്തിന്റെ സ്നേഹമല യാളം എന്ന കവിതയും സദസ്സില്‍ പരിചയപ്പെടുത്തി. പക്ഷാചരണത്തി ന്റെ ഭാഗമായി ജൂലൈ ഏഴ് വരെ വായന മത്സരം, ചര്‍ച്ചകള്‍, സെമിനാ റുകള്‍ എന്നിവ സംഘടിപ്പിക്കും. 24 ന് ഡിസി കിഴക്കെമുറി ,ജൂലൈ ഒന്നിന് പൊന്‍കുന്നം വര്‍ക്കി, അഞ്ചിനു വൈക്കം മുഹമ്മദ് ബഷീര്‍ എന്നിവരെ അനുസ്മരിക്കുന്ന ചടങ്ങും സംഘടിപ്പിക്കും.