കാഞ്ഞിരപ്പള്ളി: കോട്ടയം റവന്യു കലോത്സവത്തിന്റെ ഊട്ടുപുരയുടെ പാലുകാ ച്ചല്‍ കര്‍മ്മം നടന്നു. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കലോത്സവത്തിന് ഭക്ഷണമൊരുക്കുന്നത്. കലോത്സവത്തിലെ പ്രധാന വേദികളിലൊന്നായ സെന്റ്. മേരീസ് എച്ച്.എസ്.എസിലാണ് ഊട്ടുപുര ക്രമീകരിച്ചിരിക്കുന്നത്. palu_kachal-3തുടര്‍ച്ചയായ 18ാമത്തെ വര്‍ഷമാണ് കലോത്സവത്തിന് മോഹന്‍ നമ്പൂതിരി ഭക്ഷണമൊരുക്കുന്നത്. ഒരോ സമയത്ത് നടക്കുന്ന നാല് കലോത്സവങ്ങള്‍ ഒഴിവാക്കിയാണ് നാട്ടില്‍ നടക്കുന്ന കലോത്സവത്തിന് ഭക്ഷണമൊരുക്കാന്‍ പഴയിടം നമ്പൂതിരി എത്തിയിരിക്കുന്നത്. palu_kachal-1
7256 പ്രതിഭകള്‍ പങ്കെടുക്കുന്ന കലാമാമാങ്കത്തിന് ഇത്തവണയും രൂചിയുടെ വൈവിധ്യങ്ങളാകും വിളമ്പുക. ഒരോ ദിവസവും വ്യത്യസ്ത വിഭവങ്ങളാല്‍ ഊട്ടുപൂര സമ്പന്നമായിരിക്കുമെന്ന് ഭക്ഷണ കമ്മറ്റിക്കാരും പറയുന്നു. മത്സരങ്ങള്‍ ഏറ്റവും കൂടുതലുള്ള ആദ്യ ദിനത്തില്‍ 3500 പേര്‍ക്കാകും ഊണ് ഒരുക്കുക. തുടര്‍ന്നൂള്ള ദിവസങ്ങളില്‍ 2500 പേര്‍ക്കുള്ള ഭക്ഷണം ഒരുക്കും.palu_kachal
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും കൂടെയെത്തുന്നവര്‍ക്കും ഇത്തവണ ഭക്ഷണം നല്‍കുന്നുണ്ട്. രാവിലെ 9 മുതല്‍ 11 വരെ പ്രഭാത ഭക്ഷണവും 11.30 മുതല്‍ 3 വരെ ഊണും 4ന് ചായ വൈകുന്നേരം 7.30 മുതല്‍ 9 വരെയാകും ഭക്ഷണം. ഉപ്പുമാവ്പഴം, ഇഢലിസാമ്പാര്‍, പുട്ട്കടല, ഇടിയപ്പംവെജിറ്റബിള്‍ കറി എന്നിവയായിരിക്കും പ്രഭാത ഭക്ഷണത്തിന്. ഊണിന് സാമ്പാര്‍, പുളിശേരി, മോര്, തോരന്‍, അച്ചാര്‍. ഇതോടൊപ്പം എരിശ്ശേരി, കൂട്ടുകറി, അവിയല്‍, തീയല്‍, എന്നിവയില്‍ എതെങ്കിലും ഒരു കറിയും ഉണ്ടാകും. ഊണിനൊപ്പം നാല് ദിവസങ്ങളിലും പായസവും വിളമ്പുന്നുണ്ട്.

സെന്റ് മോരീസ് സ്‌കൂളില്‍ നടന്ന പാലുകാച്ചല്‍ കര്‍മ്മത്തില്‍ മോഹനന്‍ നമ്പൂതിരി, ഫുഡ് കമ്മറ്റി ചെയര്‍മാന്‍ പി. എ ഷെമീര്‍, കണ്‍വീനര്‍ പി.വി ഷാജി, സിസ്റ്റര്‍ ലൗലി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.add akjjjjjjm