കാഞ്ഞിരപ്പള്ളി: വീട്ടമ്മയ്ക്ക് ക്യാൻസർ ബാധിച്ച് ചികിത്സയിലായിരിക്കുന്ന കുടും ബം പണമില്ലാതെ ബുദ്ധിമുട്ടുന്നു. കാഞ്ഞിരപ്പള്ളിയിൽ വാടകയ്ക്ക് താമ സിക്കുന്ന മുക്കാലി കുന്നംപുറത്ത് ബാബുവും കുടുംബവുമാണ് ചികിത്സകൾക്കായി പണമി ല്ലാതെ ബുദ്ധിമുട്ടുന്നത്. ബാബുവിന്റെ ഭാര്യ ബിന്ദുവിന് ഒരു വർഷം മുൻപാണ് രോഗം പിടി പിടുന്നത്.

ബാബു കൂലിപ്പണിക്ക് പോയി കിട്ടുന്ന തുകകൊണ്ടും പലയിടങ്ങളിൽ നിന്ന് കിട്ടുന്ന സഹായങ്ങൾ കെണ്ടുമാണ് ചികിത്സ നടന്നിരുന്നത്. ഒരുമാസത്തിൽ രണ്ട് തവണ വീതമാണ് ആശുപത്രിയിൽ പേകേണ്ടാതായി വരുന്നത്. ഒരു പ്രാവിശ്യം തന്നെ നാൽപ്പതിനായിരത്തോളം രൂപയാണ് ചിലവാകുന്നത്. എട്ട് തവണ ചെയ്യേണ്ട കിമോതെറാപ്പിയുടെ ഏഴെണവും പൂർത്തിയാക്കികഴിഞ്ഞു.

ഇനി നടത്തേണ്ട ഒപ്പറേഷനും മറ്റുമായി വൻ തുകയും ചിലവാകുമെന്ന് ബാബു പറയുന്നു. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ വാടകയ്ക്കാണ് ഇപ്പോൾ ഇവർ താമസിക്കുന്നത്. പ്ലസ് ടുവിനും നാലിലും ഒന്നര വയസ്സുകാരിയുമായ മൂന്ന് പെൺമ ക്കളാണ് ഇവർക്കുള്ളത്. മക്കളുടെ വിദ്യാഭ്യാസ ആവിശ്യത്തിനും കുടുംബചിലവി നും പുറമേ ഭാര്യയുടെ ചികിത്സാ ചിലവുകളും കൂടി ആയതോടെ ബുദ്ധിമുട്ടിലായിരി ക്കുകയാണ് ഈ കുടുംബം.

തിങ്കളാഴ്ച്ച് കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസിന്റെ നേതൃത്തിൽ എസ്. ഐ റിച്ചാർഡ് വർഗ്ഗീസ് , എ.എസ്.ഐ ജോയി തോമസ് എന്നിവരെത്തി കുടുംബത്തിന് ധനസഹായം കൈമാറിയിരുന്നു. അക്കൗണ്ട് നമ്പർ: 67249002418. ഐ.എഫ്.എസ് കോഡ് എസ്.ബി.റ്റി ആർ 0000115. ഫോൺ: 9605269540