കാഞ്ഞിരപ്പള്ളി:പൂതക്കുഴിയിൽ അശാസ്ത്രീയമായ ചെക്ക്ഡാം നിർമ്മാണം മൂലം വെള്ളം കയറി റോഡ് നശിക്കുന്നു .പൂതക്കുഴി പട്ടിമറ്റം റോഡാണ് വെള്ളം കയറി നശിക്കുന്നത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള 19 ലക്ഷം രൂപ വിനി യോഗിച്ചാണ് പൂതക്കുഴി കെ എം എ ചിൽഡ്രൻസ് ഹോമിന് സമീപം ഇക്കഴിഞ്ഞയി ടെ പുതിയ ചെക്ക്ഡാം നിർമ്മിച്ചത്. പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ ജല ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ട് പണിത ചെക്ക്ഡാം പക്ഷേ ഇപ്പോൾ നാട്ടുകാർക്ക് സമ്മാനിക്കുന്നത് ദുരിതം മാത്രമാണ്.കനത്ത മഴയിൽ ചെക്ക്ഡാമിൽ വെള്ളം ഉയർന്നതോടെ ഇത് റോഡിലേക്കും ഇപ്പോൾ കയറി തുടങ്ങി. ഇതോടെ പൂതക്കുഴി പട്ടിമറ്റം റോഡ് തകരുവാനും ആരംഭിച്ചിട്ടുണ്ട്. തോട്ടിലെ വെള്ളം റോഡിലൂടെ കയറി കുത്തിയൊഴുകുന്നതാണ് റോഡ് തകരുവാൻ കാരണം.ശക്തമായ മഴ പെയ്താൽ വെള്ളമൊഴുക്ക് മൂലം റോഡിലൂടെ സഞ്ചരിക്കു വാൻ പോലും കഴിയാത്ത സ്ഥിതിയിലാണ്.വെള്ളം ഒഴുകിയുണ്ടായ ഗർത്തങ്ങളിൽ കല്ലും മണ്ണും ഇട്ട് ഇeപ്പാൾ താല്ക്കാലികമായി നികത്തിയിട്ടുണ്ട്.വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് മൂലം ഇവിടെ തോടിന്റെ സംരക്ഷണഭിത്തിയും ഇടിഞ്ഞ് തുടങ്ങിയ നിലയിലാണ്. അശാസ്ത്രീയമായ ചെക്ക് ഡാം നിർമ്മാണം മൂലമാ ണ് ഇവിടെ റോഡിലേക്ക് കയറി വെള്ളം ഒഴുകുന്നതെന്നാണ് നാട്ടുകാർ പറയുന്നത് .നിലവിലെ ചെക്ക്ഡാമിന് താഴെയായി ഇത് പണിതിരുന്നുവെങ്കിൽ റോഡിൽ വെള്ളം കയറുന്നത് ഒഴിവാക്കാമായിരുന്നെന്നും ഇവർ ചൂണ്ടി കാണിക്കുന്നു. റോഡ് നിരപ്പിന ടുത്ത് വരെ ചെക്ക്ഡാം ഉയർത്തി നിർമ്മിച്ചതും വിനയായി മാറി.