മലയിടിച്ചിലിലും ഉരുള്‍പൊട്ടലിലും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പുന രധിവാസ പാക്കേജ് നടപ്പാക്കണമെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ സമി തി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇനിയും ഒരു പ്രളയം ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി വെള്ളത്തിന്റെ ഒഴുക്ക് സുഗമ മാക്കുവാന്‍ ഓടകള്‍, കനാലുകള്‍, തോടുകള്‍ ഇവ വൃത്തിയായി സൂക്ഷിക്കുക. അശാ സ്ത്രീയമായി നിര്‍മിച്ച തടയണകളും കലുങ്കുകളും പൊളിച്ചു നീക്കുക, സ്ഥിരമായ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളിലെ ആളുകളെ അടിയന്തരമായി യോഗ്യമായ സ്ഥലം കണ്ടെത്തി മാറ്റി പാര്‍പ്പിക്കുക, പ്രകൃതി ദുരന്തത്തില്‍ വീടും കൃ ഷിയിടവും നശിച്ച കുടുംബങ്ങളിലെ ഒരു അംഗത്തിന് ടി ആളുടെ യോഗ്യത അനുസ രിച്ചുള്ള സര്‍ക്കാര്‍ ജോലി ഉറപ്പാക്കുക, കൃഷിയും അനുബന്ധ കൃഷിയും നശിച്ച എ ല്ലാവര്‍ക്കും ന്യായമായ നഷ്ടപരിഹാരം നല്‍കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഷക ക്ഷേ മ പെന്‍ഷന്‍ നടപ്പില്‍ വരുത്തുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ നീക്കി രജിസ്‌ട്രേ ഷന്‍ നടപടികള്‍ വേഗത്തിലാക്കി കര്‍ഷക ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കുക എന്നീ ആ വശ്യങ്ങളും പ്രമേയത്തില്‍ അവതരിപ്പിച്ചു. കേരളത്തിലെ നദികള്‍ മുഴുവനും മണല്‍ നിറഞ്ഞ് ജലത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം ചെറുതായതിനാല്‍ നദികളില്‍ നിന്നു ശാസ്ത്രീയമായി മണല്‍ നീക്കം ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിക്കണമെ ന്നും ഏറെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സര്‍ക്കാരിന് ഇത് ഒരു സാമ്പത്തിക സ്രോതസായിരിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.
ഇന്‍ഫാം കേന്ദ്ര ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയി ല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിന്‍സ് കിഴക്കേല്‍, ജില്ലാ പ്രസിഡന്റ് എബ്രഹാം മാ ത്യു പന്തിരുവേലില്‍, താലൂക്ക് ഡയറക്ടര്‍മാര്‍, കാര്‍ഷിക ജില്ല, താലൂക്ക് ഭാരവാഹി കള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രമേയം പാസാക്കിയത്.