കാഞ്ഞിരപ്പള്ളി:പകല്‍ കൊടും ചൂടിനു പുറമേ വൈദ്യുതി മുടക്കവും ജനജീവിതം ദുസ്സഹമായി. 36 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയ കാഞ്ഞിരപ്പള്ളിയില്‍ ഇന്നലെ അറ്റകുറ്റപണികളുടെ പേരില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതിയും മുടങ്ങി.

ഇതോടെ ഉച്ചമുതല്‍ ടൗണില്‍ കെട്ടിടങ്ങള്‍ക്കുള്ളിലെ ചൂട് സഹിക്ക വയ്യാതെ ആളുക ള്‍ പുകഞ്ഞ് പുറത്ത് ചാടുന്ന കാഴ്ചയായിരുന്നു. പകല്‍ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയത് ടൗണില്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി.
SCOLERS
ഓഫീസുകളിലും വിവിധ സ്ഥാപനങ്ങളിലും ജോലി ചെയ്യാന്‍ പോലും കഴിയാത്തവി ധം ഉഷ്ണവും ചൂടുമാണ്. ചൂടേറിയ സമയങ്ങളില്‍ വൈദ്യുതിയും നിലയ്ക്കുന്നതോ ടെ കെട്ടിടങ്ങള്‍ക്കുള്ളില്‍ ഇരിക്കാന്‍ കഴിയാതെ ജനം തണലും കാറ്റും തേടി പുറത്തി റങ്ങുന്ന കാഴ്ചയാണ്. വൈകിട്ട് ആറിന് ശേഷവും പല തവണ വൈദ്യുതി മുടക്കം പതിവാണ്. ദിവസത്തില്‍ ഏറിയ സമയവും വൈദ്യുതിയില്ല. ഉച്ചയ്ക്ക് 12ന് ശേഷ വും, സന്ധ്യയ്ക്ക് ആറിന് ശേഷവുമുള്ള വൈദ്യുതി മുടക്കവുമാണ് ജനങ്ങളെ വലയ് ക്കുന്നത്.

ചൂടു കൂടുതലുള്ള സമയത്തും. വെളിച്ചം ആവശ്യമുള്ള സമയത്തും വൈദ്യുതി മുട ങ്ങുന്നത് ജനങ്ങളെ വലച്ചരിക്കുകയാണ് . വൈദ്യുതി മുടക്കം പതിവായതോടെ വൈ ദ്യുതിയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും താളം തെറ്റി. ഡി.ടി.പി.സെന്ററുകള്‍, പ്രസ്സ് ,ഫോട്ടോസ്റ്റാറ്റ്, കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍,കോള്‍ഡ് സ്റ്റോറേജുകള്‍,ഫ്‌ളവര്‍ മില്ലുകള്‍ തടിമില്ലുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പതിവായ വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. kalayil 22