മുരിക്കുംവയല്‍: വരന്‍ താലി ചാര്‍ത്തി നേരെ വധു എത്തിയത് പരീക്ഷാ ഹാളിലേക്ക, മണ്ഡപത്തില്‍ നിന്ന് പരീക്ഷാ ഹാളിലേക്ക് കൊണ്ടാക്കിയത് വരനും. മുരിക്കുംവയല്‍ ശ്രീ ശബരീശാ കോളജിലെ രണ്ടാം വര്‍ഷ ബി.സി.എ വിദ്യാര്‍ത്ഥിനി സുരഭ്യാ മോളാണ് വി വാഹ ദിവസം തന്നെ പരീക്ഷയെഴുതിയത്. വിവാഹം തിങ്കളാഴ്ച രാവിലെ 11.30 ന്, പരീക്ഷ ഉച്ചയ്ക്ക് 1.30 ന്. വിവാഹവും പരീക്ഷയും ഒരേ ദിവസമായിരുന്നെങ്കിലും മണ്ഡപത്തില്‍ നിന്നും കല്യാണ് വസ്ത്രത്തോടെ തന്നെ കോളേജിലെത്തി സുരഭ്യാ പരീക്ഷയെഴുതി.

മുരിക്കുംവയല്‍ ശ്രീ ശബരീശാ കോളേജിലെ രണ്ടാം വര്‍ഷ ബി.സി.എ വിദ്യാര്‍ത്ഥിനി സുരഭ്യാ മോളുടെ വിവാഹ ദിവസം തന്നെയായിരുന്നു സര്‍വ്വകലാശാലാ പരീക്ഷയും. എന്നാല്‍ ഇവ രണ്ടും മാറ്റിവയ്ക്കാന്‍ സുരഭ്യാ മോള്‍ തയ്യാറയില്ല. പുഞ്ചവയല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളിലെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വരന്റെയൊപ്പം അലങ്കരിച്ച കാറില്‍ നേരെ കോളജിലേക്ക്. കല്യാണ വേഷത്തില്‍ പരീക്ഷാ ഹാളിലേക്ക് കൃത്യം ഒന്നരയ്ക്കു പ്രവേശിച്ച സുരഭ്യാ മറ്റു പരീക്ഷാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൗതുക കാഴ്ചയായി. അല്‍പ്പം ടെന്‍ഷനുണ്ടായിരുന്നെങ്കിലും സുരഭ്യാ ഡാറ്റാബേസ് മാനേജ്‌മെന്റ് പരീക്ഷ എഴുതി.

സുര്യഭയെ കോളജില്‍ എത്തിച്ച ശേഷം വിവാഹവേദിയിലേക്ക് മടങ്ങിയ വരന്‍ രാജേഷ് അത്രയും സമയം ബന്ധുമിത്രാദികള്‍ക്കൊപ്പം ചെലവഴിച്ച ശേഷം പരീക്ഷ കഴിയാറായ പ്പോഴേക്കും കോളേജിലെത്തി. അര മണിക്കൂര്‍ നേരത്തെ പരീക്ഷഎഴുതി തീര്‍ത്ത ശേഷം സുരഭ്യാ ,കോളജിന് പുറത്ത് കാത്തു നിന്ന വരന്‍ ടി.ആര്‍. രാജേഷിനൊപ്പം ഒരേ കാറില്‍ വരന്റെ വീട്ടിലേക്ക് തിരിച്ചു. പുഞ്ചവയല്‍ 504 കോളനി മുള്ളന്‍കുഴിയില്‍, കെ.രാജ ന്റെയും ശാന്തമ്മയുടെയും മകളാണ് സുരഭ്യാ. തോണക്കര തടത്തില്‍ രാജന്‍ ഓമന ദമ്പ തികളുടെ മകനാണ് ടി.ആര്‍. രാജേഷ്. ഇവരുടെ വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ച ശേഷ മാണ് എം.ജി. സര്‍വ്വകലാശാല പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചത്.