ഹിന്ദി അക്ഷരങ്ങളെ കോർത്തിണക്കി മനോഹരമായ ചിത്രങ്ങൾ വരയ്ക്കുകയാണ് വാ ഴൂർ തീർത്ഥപാദപുരം സ്വദേശി ശ്രീലക്ഷ്മി എന്ന ഹിന്ദി അദ്ധ്യാപിക ശ്രീലക്ഷ്മി. ചിത്ര ങ്ങൾ വരയ്ക്കാനായി തിരഞ്ഞെടുക്കുന്നത് സ്വന്തം വീടിൻ്റെ ചുമരുകളാണ്.ശ്രീലക്ഷ്മി ഹിന്ദി അദ്ധ്യാപികയാണ് അതുകൊണ്ട് തന്നെയാണ് താൻ വരയ്ക്കുന്ന ചിത്രങ്ങളിൽ ഹി ന്ദി അക്ഷരങ്ങളെ കൂടെ കൂട്ടാനും തീരുമാനിച്ചത്.ഇതിനായി തിരഞ്ഞെടുത്തതാവട്ടെ വീടി ൻ്റെ ചുമരുകൾ.
വാഴൂർ തീർത്ഥപാദപുരം സ്വദേശിനിയാണ് ശ്രീലക്ഷ്മി.ഹിന്ദി അക്ഷരമാലയിലെ മ’ എ ന്ന അക്ഷരം ഉപയോഗിച്ച് ശ്രീലക്ഷ്മി വരച്ച അമ്മയുടെയും കുഞ്ഞിൻ്റെയും ചിത്രം മാതൃവാത്സല്യത്തിൻ്റെ ഒരു മാതൃക കൂടിയാണ്. തൻ്റെ 9 മാസം പ്രായമുള്ള മകൻ ഇഷാന്തിന് ശ്രീലക്ഷ്മി പകർന്ന് നൽകുന്ന സ്നേഹത്തിൻ്റെ പ്രതിഫലനം കൂടിയാണ് ഈ ചിത്രം.മ എന്ന അക്ഷരത്തിന് അമ്മയെന്ന അർത്ഥം കൂടിയുണ്ടെന്ന് ഈ ചിത്രം കാണിച്ചു തരുന്നു. ഇതോടൊപ്പം ഹിന്ദി അക്ഷരമാലയിലെ ആദ്യാക്ഷരം ‘അ’ ഉപയോഗിച്ച് വരച്ച ഗണപതിയുടെ ചിത്രവും മനോരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.
പെൻസിലും, പെയിൻ്റും ഉപയോഗിച്ചാണ് ശ്രീലക്ഷ്മി ചിത്രങ്ങൾ വരയ്ക്കുന്നത്.വീടി ൻ്റെ ചുമരുകളെ തന്നെ ക്യാൻവാസാക്കാൻ ഉള്ള ശ്രീലക്ഷ്മിയുടെ ശ്രമത്തിന് ഭർത്താവി ൻ്റെയും വീട്ടുകാരുടെയും പൂർണ്ണ പിന്തുണയാണ്.ഭർത്താവ് ശരത് ദുബായിൽ സ്വന്തമാ യി ബിസിനസ് നടത്തുന്നു.ശ്രീലക്ഷ്മി ചാമംപതാൽ പുഷ്‌പാരം സ്ളിലെ ഹിന്ദി അദ്ധ്യാ പികയായിരുന്നു. ഇപ്പോൾ അവധിയിലാണ്. മകൻ  ഇഷാന്തിനൊപ്പം കളിയും ചിരിയു മായി നടക്കുന്നതിനിടയിലെ വീണ് കിട്ടുന്ന നിമിഷങ്ങളാണ് ചിത്രരചനയ്ക്കായി തിര ഞ്ഞെടുക്കുന്നത്.ഇതോടൊപ്പം ബോട്ടിൽ ആർട്ടിലും ശ്രീലക്ഷ്മി തൻ്റെ കൈയ്യൊപ്പ് ചാർ ത്തുന്നുണ്ട്.