അല്‍പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പോകാന്‍ ഉതകുന്ന മുതുകോരമലയുടെ വി ശേഷം. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കൈപ്പള്ളിയില്‍ നിന്നും ചെങ്കുത്താ യ കയറ്റം കയറി മുകളിലെത്തിയാല്‍ കാത്തിരിക്കുന്നത് മീശപ്പുലിമലയെ വെല്ലുന്ന കാ ഴ്ചകളാണ്. സമൂഹമാധ്യമങ്ങളിലൂടെ പ്രദേശത്തിന്റെ ചിത്രങ്ങള്‍ക്ക് പ്രചാരം ലഭിച്ച തോടെ നിരവധി സഞ്ചാരപ്രിയര്‍ ഇവിടേയ്‌ക്കെത്തുന്നുണ്ട്.
വാഗമണ്‍ മലനിരകള്‍ക്ക് സമാന്തരമായി ഉയര്‍ന്നുനില്‍ക്കുന്ന മലമ്പ്രദേശമാണ് മുതുകോര മല. കൈപ്പള്ളിയില്‍ നിന്നും 3 കിലോമീറ്റര്‍ ഓഫ്‌റോഡ് ട്രക്കിംഗാണ്. തുടര്‍ന്ന് നടപ്പുവഴി മാത്രം. ഒരാള്‍ പൊക്കത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന പോതപ്പുല്ലുകളെ വകഞ്ഞുമാറ്റി കാല്‍ തെന്നാതെ മുകളിലെത്തിയാല്‍ പ്രകൃതി ഒരുക്കിയ മനോഹര കാഴ്ച ആസ്വദിക്കാം. നാ ലുദിക്കുകളും കാണാവുന്ന പാറക്കെട്ടിന് മുകളില്‍ നിന്നാല്‍ നാല് ജില്ലകളിലേയ്ക്കും ക ണ്ണെത്തും.
മഴക്കാലത്ത് കോടമഞ്ഞ് പുതച്ചുനില്‍ക്കുന്ന മലനിരകള്‍ കണ്ണുകള്‍ക്ക് വിരുന്നിനൊപ്പം ശരീരത്തിന് തണുപ്പും പകരുന്ന കാഴ്ചയാണ്. ശക്തിയേറിയ കാറ്റുവീശുമ്പോള്‍ അപ കസാധ്യതയുമുണ്ട്. ഇനിയും പുറംലോകമറിയാത്ത മനോഹരദൃശ്യമാണിവിടെ ലഭിക്കു ക.
കേരളത്തിലേയ്ക്ക് റബറെത്തിച്ച മര്‍ഫി സായ്വ് പണികഴിപ്പിച്ച ഒരു ബംഗഌവും സമീപ ത്തായുണ്ട്. പാറക്കെട്ടുകളിലൂടെ സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് അപൂര്‍വ നിമി ഷങ്ങളാവും ഇവിടെയത്തുന്നവര്‍ക്ക് സമ്മാനിക്കുക.