കാഞ്ഞിരപ്പള്ളി: പഠനത്തോടൊപ്പം തൊഴിൽ ചെയ്ത് വരുമാനമുണ്ടാക്കി സ്വന്തം കാലി ൽ നിൽക്കുകയും ഇതോടൊപ്പം നാടിന്റെ മക്കൾക്ക് കുറഞ്ഞ ചെലവിൽ അറിവു പകർ ന്നു നൽകുകയും ചെയ്യുന്ന ഒരു പറ്റം വിദ്യാർത്ഥികൾ.

എസ് എഫ് ഐ മുണ്ടക്കയം ലോക്കൽ കമ്മിറ്റിയുടെ ഭാരവാഹികളായ വിദ്യാർത്ഥിക ളാണ് മുണ്ടക്കയം മുരിക്കുംവയൽ ഗവർമെൻറ്റ് ഹയർ സെക്കൻഡറി സ്കൂളിന് എതിർ വശത്തായി മോളികുൽസ് അക്കാഡമി ടൂഷൻ സെൻറ്റർ എന്ന പേരിൽ ഒരു സ്ഥാപനം ആ രംഭിച്ചിട്ടുള്ളത്.നാലു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും ബിസിഎ, ബി കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി എ ഇംഗ്ലീഷ്, എംബിഎ വിദ്യാർത്ഥികൾക്കാണ് ഇ വിടെ കുറഞ്ഞ ഫീസ് വാങ്ങി ട്യൂഷൻ നൽകുന്നത്. അവധി ദിവസങ്ങൾ ഒഴികെ രാവിലെ ഏഴു മുതൽ ഒൻപതു വരെയും വൈകുന്നേരം നാലു മുതൽ ആറുവരെയുമാണ് ട്യൂഷൻ സമയം ശനി, ഞായർ ദിവസങ്ങളിൽ അവധിക്കാല ട്യൂഷനും ഉണ്ടാകും.
മുരിക്കുംവയൽ ശ്രീശബരീശാ കോളേജ് പ്രിൻസിപ്പൽ പ്രഫ: വി ജി ഹരീഷ് കുമാർ ഇതി ന്റെ നടത്തിപ്പുകാരായ വിദ്യാർത്ഥികൾക്ക് എല്ലാവിധ സഹായവുമായി രംഗത്തുണ്ട്. പ്രിൻസ് കെ പ്രജോയ്, ലിനു കെ ജോസ്, പി കെ അനന്തുക്കൃഷ്ണ,ബിനിതാ ബി ബാബു, അലീനാ ഗ്രേസ് ജോസഫ്. ഗ്രേഷ്മ മോഹൻ എന്നിവരാണ് അക്കാദമിയുടെ നടത്തിപ്പുകാ ർ.
ഇതിന്റെ ഔപചാരികമായ ഉൽഘാടനം ജൂൺ മൂന്നിന് രാവിലെ പത്തിന് നടക്കും. ഫോൺ നമ്പരുകൾ: 70 34249724, 9656669160,906 1225354