പൊൻകുന്നം: കാരക്കുളം മല്ലികശ്ശേരി പവ്വത്ത് മാത്യൂസിന്റെ വീട്ടിൽ വീട്ടിൽ മോഷണം നടത്തിയയാൾ അറസ്റ്റിൽ. ഈരാറ്റുപേട്ട ഇളപ്പുങ്കൽ വെട്ടിക്കൽ വീട്ടിൽ സിയാദ്(33) ആ ണ് പൊൻകുന്നം പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് മാത്യൂസി ന്റെ വീടിന്റെ ഓടിളക്കി അകത്തുകടന്ന് മോഷണം നടത്തിയത്.മേശപ്പുറത്തിരുന്ന രണ്ട് പവൻ മാല, ഒരു പവനോളം വരുന്ന മോതിരം, ഷർട്ടിന്റെ പോക്കറ്റിലും ബാഗിലുമായി സൂക്ഷിച്ചിരുന്ന 3,800 രൂപ, വാച്ച് എന്നിവയാണ് നഷ്ടപ്പെട്ടത്.

ഓടിളക്കി മോഷണം നടത്തുന്ന രീതിയാണ് പ്രതിയെ കുടുക്കാനിടയാക്കിയത്.ഇത്തരത്തി ൽ മുൻപ് നടന്ന മോഷണങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് സിയാദിനെ കുടുക്കിയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ മോഷണക്കേസുകളുണ്ട്. ഈരാ റ്റുപേട്ട സഫ പള്ളിക്കു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു സിയാദ്.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.എസ്.മധുസൂദനൻ,പൊൻകുന്നം സി.ഐ.കെ.ആർ. മോഹൻദാസ്,എസ്.ഐ. കെ.ഒ.സന്തോഷ്‌കുമാർ,പോലീസ് ഉദ്യോഗസ്ഥരായഅഭിലാഷ്, ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.പ്രതിയെ കോടതിയിൽ ഹാ ജരാക്കി റിമാൻഡ് ചെയ്തു.

LEAVE A REPLY