കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ അനിത്തോട്ടത്ത് നെല്ലിമല പുതു പ്പറമ്പില്‍ സിദ്ദീഖിന്റെ വീട്ടിലാണ് തീ പടര്‍ന്നത്.വ്യാഴാഴ്ച വൈകിട്ട് 3.30 തോടെയാണ് സംഭവം.വൈദ്യുതിയില്‍ നിന്നും തീ പടര്‍ന്നതെന്ന് സംശയിക്കുന്നു.വയറിങിന്റെ ഭാഗ വും അടക്കളയില്‍ ഇട്ടിരുന്ന മേശയും ഭാഗീകമായി കത്തി നശിച്ചു.

അസ്പറ്റോസ് ഷീറ്റിന്റെ ഒരു ഭാഗം തീപടര്‍ന്ന് പൊട്ടി.വീടിന്റെ മുകളില്‍ നിന്നും തീ പട രുന്നത് കണ്ട നാട്ടുകാര്‍ ഓടിയെത്തി തീയണയക്കുകയായിരുന്നു.ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. വീട്ടില്‍ ആള്‍ താമസമില്ലാത്തതാണെന്നും നവീകരണ പ്രവര്‍ത്ത നങ്ങള്‍ നടന്ന് വരികയായിരുന്നെന്നും അയല്‍വാസികള്‍ പറഞ്ഞു.