പൊള്ളുന്ന ചൂടിൽ പൊൻകുന്നം പട്ടണത്തിന് നടുവിൽ തണൽ ഒരുക്കുകയാണ് ചരിത്ര സ്മരണകൾ ഉറങ്ങുന്ന ആൽമരം. വികസനം നാട്ടു വഴികളുടെ വീതി കൂട്ടിയപ്പോൾ പല രുടെയും കണ്ണിൽ ‘വഴിമുടക്കി’യാവുകയും പിന്നീട് ചരിത്ര സ്മരണയുടെ പിൻബലത്തി ൽ വൃക്ഷസ്‌നേഹികളുടെ ഇടപെടലിൽ നീതിദേവത ആയുസ്സ് നീട്ടി നൽകിയ അരയാൽ ചുവട്ടിൽ ആണ് ടൗണിലെ പ്രധാന ഓട്ടോ സ്റ്റാൻഡ്. ദേശീയപാതയോരത്ത്, ടൗണിനു നടു വിലായി തല ഉയർത്തി നിൽക്കുന്ന അരയാൽ യൗവനദശയിൽ ആണെന്ന് വൃക്ഷ പരി സ്ഥിതി സംരക്ഷണ സമിതി ജനറൽ സെക്രട്ടറി കെ.ബിനു പറയുന്നു.

85 വർഷം മുൻപ് തിരുവിതാംകൂർ മഹാരാജാവ് ചിത്തിര തിരുനാളിന്റെ ജന്മദിനത്തി ൽ നാടെങ്ങും വൃക്ഷം നടണം എന്ന നിർദേശത്തിന്റെ ഭാഗമായി പൊൻകുന്നം സ്വദേശി യായ കാഞ്ഞിരപ്പള്ളി കച്ചേരിയിലെ ജഡ്ജി കച്ചേരി കെട്ടിടത്തിൽ വളർന്ന അരയാൽ പറിച്ച് എടുത്ത് ചന്തയുടെ മധ്യത്തിൽ നട്ടു പിടിപ്പിച്ചു എന്നാണ് ചരിത്രം. കെകെ റോഡ് വികസനത്തിന് ഒപ്പം ടൗണിന്റെ വികസനം കൂടി എത്തിയപ്പോൾ വഴിയോര കച്ചവട കേന്ദ്രമായിരുന്ന ആൽ ചുവട് ഓട്ടോ സ്റ്റാൻഡായി മാറി. ആൽ മരത്തിന് ഒപ്പം 3 ബദാം കൂടി ഓട്ടോ തൊഴിലാളികൾ നട്ടു പിടിപ്പിച്ചതോടെ തണലിന്റെയും തണൽ തേടി എത്തു ന്നവരുടെയും വലിപ്പവും ഏറി.

കെകെ റോഡ് ദേശീയപാതയായി ഉയർത്തിയതോടെ നവീകരണത്തിന്റെ ഭാഗമായി 2015ൽ അരയാൽ മുറിക്കാനായി പൊതുമരാമത്ത് വകുപ്പ് നമ്പർ ഇട്ടു. ഇതോടെ കെ. ബിനുവിന്റെ നേതൃത്വത്തിൽ വൃക്ഷ സ്‌നേഹികൾ സംഘടിച്ച് കാഞ്ഞിരപ്പള്ളി കോടതി യിൽ കേസ് ഫയൽ ചെയ്തു. പീച്ചി ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ജി.ഇ. മല്ലികാർജുന സ്വാമിയുടെ നേതൃത്വത്തിൽ അരയാലിന്റെ ആരോഗ്യം സംബന്ധിച്ച് പരിശോധന നടത്തുകയും അരയാലിനു ഇനിയും 100 വർഷം കൂടി കേടുപാട് ഇല്ലാതെ നില നിൽക്കാൻ കഴിയുമെന്നു റിപ്പോർട്ട് നൽകി.

ഇതോടെ ബദാം മരങ്ങൾ മാത്രം മുറിച്ചു നിക്കി അരയാൽ നില നിർത്തുകയായിരുന്നു. കടുത്ത വേനലിൽ ഇലകൾ കൊഴിഞ്ഞ ആൽ മരത്തിന്റെ കേടായ ശിഖരങ്ങൾ ഇടയ്ക്ക് മുറിച്ചു മാറ്റിയിരുന്നു എങ്കിലും വെയിലേറ്റ് വാടി തളർന്നു വരുന്നവർക്ക് ഒട്ടൊരു ആശ്വസമാണ് ബസ് സ്റ്റാൻഡ് കവാടത്തിലെ ആൽമരം.

LEAVE A REPLY