കാഞ്ഞിരപ്പള്ളി:പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ എൻഡിഎ ലോക്സഭാ സ്ഥാ നാർഥി കെ.സുരേന്ദ്രൻ കുടുംബയോഗങ്ങളിലൂടെ സജീവമായി. 9.30ന് പൂഞ്ഞാർ തണ്ണി പ്പാറയിൽ നടന്ന കുടുംബസംഗമത്തിൽ പങ്കെടുത്താണ് സുരേന്ദ്രൻ പര്യടനം ആരംഭിച്ചത്. എൻഎസ്എസ്, എസ്.എൻ.ഡി.പി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പത്തനംത്തിട്ട ജില്ലാ ജനറൽ സെക്രട്ടറി പൂഞ്ഞാർ ബിജെപി മണ്ഡലം പ്രസി ഡൻറ് ആർ. അജിത്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് മധുസൂദനൻ നായർ എന്നിവർ പങ്കെടുത്തു.
പിന്നീട് ഇടക്കുന്നം, ചിറ്റടി എന്നിവടങ്ങളിലെ കുടുംബയോഗങ്ങളിലും സുരേന്ദ്രൻ പങ്കെ ടുത്തു. ചിറ്റടി എൻഎസ്എസ് കരയോഗം ഓഫീസിലും അദ്ദേഹം സന്ദർശനം നടത്തി. തു ടർന്ന് പാറത്തോട്ട് ചിറയിലെ കുടുംബ സംഗമവേദിയിലേക്ക് എൻഡിഎ സ്ഥാനാർത്ഥി യും സംഘവുമെത്തി. പൂഞ്ഞാർ മണ്ഡലത്തിലെ മുരുക്കിൻ വയലിൽ നിരവധി അമ്മമാ രും കുട്ടികളും ഉൾപ്പെടെയുള്ള വലിയ ജനാവലി എൻഡിഎ സ്ഥാനാർത്ഥിയെ സ്വീകരി ക്കാനെത്തി. പട്ടയവും കുടിവെള്ളവും പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ പോലും ല ഭിക്കാത്ത പത്തനംത്തിട്ട ലോക്സഭാ മണ്ഡലത്തിലെ വികസന മുരടിച്ചക്ക് അദ്ദേഹം ഇട ത് – വലത് മുന്നണികളെ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ പദ്ധതികൾ പത്തനംത്തിട്ടയിൽ നടപ്പായില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ആർ.അജിത് കുമാർ, ജയരാജ് ശർമ്മ, സുധാകരൻ മൂലയിൽ എന്നിവർ സംസാരിച്ചു. ഉ ച്ചയ്ക്ക് 2 മണിയോടെ എരുമേലി ശ്രീനിപുരത്തെത്തിയ സുരേന്ദ്രനെയും സംഘത്തെയും നാട്ടുകാർ ആവേശപൂർവ്വം വരവേറ്റു. സ്ഥാനാർത്ഥിയുടെ ഉച്ചഭക്ഷണം ശ്രീനിപുരത്താ യിരുന്നു. ഭക്ഷണത്തിന് ശേഷം അദ്ദേഹം 242 കള്ളക്കേസെടുത്തതിൽ പത്തനംത്തിട്ടയിൽ സത്യാഗ്രഹമിരിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റിന്റെ വേദിയിലെത്തി സംസാരിച്ചു