എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി തോ ട്ടം തൊഴിലാളി മേഖല സജ്ജമായി.വിവിധ എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച കുടുംബയോഗങ്ങൾ പങ്കാളിത്തം കൊണ്ടും, ആവേശകരമായ പ്രവർത്തനങ്ങൾ ആസൂ ത്രണം ചെയ്യുന്നതിലൂടെയും ശ്രദ്ധേയമായി.തോട്ടം മേഖലയിലെ നിലവിലുള്ള പ്രതിസന്ധി ക്കു കാരണമായ ആസിയാൻ കരാറും ആ കരാറിന്  പിന്നിൽ പ്രവർത്തിച്ച കോൺഗ്രസി നെയും അതേ സമീപനം തുടർന്നു സ്വീകരിച്ച ബിജെപിയുടെയും തൊഴിലാളിവിരുദ്ധ, കർഷകവിരുദ്ധ സമീപനങ്ങൾക്കെതിരെ ഉള്ള പോരാട്ടങ്ങളുടെയും പ്രതിഷേധങ്ങളുടെ യും ഭാഗമായി തിരഞ്ഞെടുപ്പിനെ കാണുവാൻ തോട്ടം തൊഴിലാളികൾ സന്നദ്ധമാവുക യാണ്.

പാറത്തോട് പഴൂത്തടം എസ്റ്റേറ്റിൽ സംഘടിപ്പിച്ച തൊഴിലാളി സംഗമം ജില്ലാ പഞ്ചായത്ത് അംഗവും സിപിഐ എം ഏരിയാ സെക്രട്ടറിയുമായ കെ രാജേഷ് ഉദ്ഘാടനം ചെയ്തു. HEEAജനറൽ സെക്രട്ടറി കെ സി ജോർജ്ജുകുട്ടി, സിപിഐഎം പാറത്തോട് ലോക്കൽ സെ ക്രട്ടറി പി കെ ബാലൻ,KR ശശിധരൻ എസ്റ്റേറ്റ് കമ്മിറ്റി കൺവീനർ ജോയിച്ചൻ എന്നിവർ സംസാരി ച്ചു. പീ കെ സജി കുമാർ അധ്യക്ഷനായി. എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ്ജിന്റെ വിജയത്തിനായി തൊഴിലാളികളുടെ സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർ ത്തനം ഊർജിതപ്പെടുത്താൻ തീരുമാനിച്ചു.