കാഞ്ഞിരപ്പള്ളി:എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ യും ഗ്രാമ പഞ്ചായത്തിൽ നിന്ന് 1.5 ലക്ഷം രുപയും ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധ തിയിൽപ്പെടുത്തി 2 ലക്ഷം രൂപയും ചെലവഴിച്ച് പതിനൊന്നാം വാർഡിൽ പൂതക്കുഴി യിൽ വീതികൂട്ടി നിർമ്മിച്ച അംഗൻവാടി റോഡിന്റെ ഒന്നാംഘട്ട  ഉദ്ഘാടനം  നിർവ്വഹി ക്കുകയായിരുന്നു അദ്ദേഹം.

ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കുന്നതിന് ബൈപ്പാസി ന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഗ്രാമ പഞ്ചായത്തംഗം നു ബീൻ അൻഫൽ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എ.ഷെമീർ മുഖ്യ പ്രാഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ,അസീസ് കണ്ടത്തിൽ,വി.കെ നസീർ,നെജി കണ്ടത്തിൽ,എം.ഐ.നൗഷാദ്, എം.ഡി.സദാശിവൻ,കെ.എൻ.നൈസാം,പി.എച്ച്.ഹാരിസ് മോൻ,മാത്യു കുളങ്ങര, വി. യു നൗഷാദ്,പി.ഇ.അബ്ദുൽ സലാം,റിയാസ് കളരിയ്ക്കൽ, പി.എ. താജു, ഇ .പി.ദിലീപ്, റ്റി.എസ്.ഐഷാബീവി,സാനി നസീർ,പി.റ്റി.ഷാജി,സഹിൽ ബഷീർ,നാസർ സലാം, എം. വി.ബാബു എന്നിവർ പ്രസംഗിച്ചു.

ബ്ളോക്ക് പഞ്ചായത്തിൽ നിന്നും ആനക്കയം ജലവിതരണ സൊസൈറ്റിക്ക് നൽകിയ കാർ ഷിക ഉപകരണങ്ങളുടെയും ഓഫീസ്  ഫർണിച്ചറുകളുടെയും പൂതക്കുഴി അoഗൻവാടി ക്ക് നൽകിയ മൈക്ക് സെറ്റിന്റെയും വിതരണോത്ഘാടനവും ഡോ.എൻ.ജയരാജ് എം. എൽ.എ നിർവ്വഹിച്ചു.