അയ്യപ്പ സേവാ സമാജം എരുമേലിയിൽ നടത്തി വരുന്ന അന്നദാന വിതരണത്തിന്റെ ഉ ദ്ഘാടനം എരുമേലി പോലീസ് ഇൻസ്പെക്ടർ റ്റി.ഡി സുനിൽ കുമാർ നിർവ്വഹിച്ചു. എരുമേലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്ത് ദേവസ്വം ബോർഡ് സ്ഥലത്താ ണ് അന്നദാന വിതരണം നടത്തുന്നത്.കെ.എസ്.ആർ.ടി.സി ബസിൽ എരുമേലിയിൽ വ ന്നിറങ്ങുന്ന തീർഥാടകർക്ക് അയ്യപ്പസേവാ സമാജം നടത്തുന്ന അന്നദാനം വലിയ ആശ്വാ സമാണ് നൽകുന്നത്.ദിവസം മൂന്ന് നേരം വിതരണം നടത്തുന്ന അന്നദാനം കഴിക്കാൻ നൂറുകണക്കിന് തീർഥാട കരാണ് എത്തുന്നത്. അന്നദാനം കഴിക്കാൻ സമീപത്തെ കച്ചവടക്കാരും, നാട്ടുകാരും എ ത്താറുണ്ട്‌. ഉദ്ഘാടന ചടങ്ങിൽ എസ്.കെ ടി.ശ്രീശാന്ത്, എസ്.മനോജ്, ഹരിക്യഷ്ണൻ കനകപ്പലം തുടങ്ങി നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.