സ്‌കൂള്‍ വാഹന ഡ്രൈവര്‍മാര്‍ പ്രതിയാകുന്ന കുറ്റകൃത്യങ്ങള്‍ക്ക് ജസ്റ്റിസ് ജുവനൈല്‍ ആ ക്ട് പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്നും കോട്ടയം ജി ല്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് കോട്ടയം ജില്ലാ പോലീസിന്റെ നേതൃ ത്വത്തില്‍ ആരംഭിക്കുന്ന ഓപ്പറേഷന്‍ റെയിന്‍ബോയുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

പുതിയ അധ്യായന വര്‍ഷം ആരംഭിക്കുമ്പോള്‍ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപ നങ്ങളിലെ വിദ്യാര്‍ത്ഥികളുടെ യാത്ര സംവിധാനം കുറ്റമറ്റതും കാര്യക്ഷമമാക്കുന്നതിനും കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ രണ്ടു ഘട്ടങ്ങളായാണ് പദ്ധതിനടപ്പിലാ ക്കുക.

പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും, പിടിഎ പ്രസിഡന്റ്, സ്‌കൂള്‍ ബസ്സ് ഡ്രൈവര്‍മാര്‍ക്കും ബോധവല്‍ക്കരണം നല്‍കുന്നതോടൊപ്പം സ്‌കൂള്‍ വാ ഹങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുകയും ചെയ്യും. ഇതോടൊപ്പം സ്‌കൂള്‍ വാഹന ഡ്രൈവര്‍ മാരുടെ നേത്ര പരിശോധനയും നടത്തും, സ്‌കൂള്‍ ഡ്രൈവര്‍മാരുടെ ക്രിമിനല്‍ പശ്ചാത്തലവും പോലിസ് പരിശോധിക്കും. ഒന്നാം ഘട്ട പരിശോധന മെയ് 30 നകം ജില്ലയിലെ അഞ്ചു പോലിസ് സബ് ഡിവിഷനുകളിലും പൂര്‍ത്തീ കരിക്കും.

രണ്ടാം ഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗകര്യം നിഷേധിക്കുന്ന ബസ്സുകള്‍ക്ക് എ തിരെ കര്‍ശന നടപടി എടുക്കും. ടിപ്പര്‍ ലോറികളുടെ ഓട്ടം സ്‌കൂള്‍ സമയമായ രാവിലെ 8:30 മുതല്‍ 9:30 വരെയും വൈകുന്നേരം 3:30 മുതല്‍ 4:30 വരെയും കര്‍ശനമായി നിയ ന്ത്രിക്കും. സ്‌കൂള്‍ വാഹനങ്ങളില്‍ പരിധിയില്‍ കൂടുതല്‍ കുട്ടികളെ കൊണ്ടുപോകുന്നത് കര്‍ശനമായി നിയന്ത്രിക്കും. മദ്യപിച്ചും അശ്രദ്ധമായും വാഹനം ഓടിക്കുന്ന സ്‌കൂള്‍ ഡ്രൈവര്‍മാര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമ നടപടികള്‍ക്ക് പുറമേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരo ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് നടപടികള്‍ സ്വീകരിക്കും.

ഓപ്പറേഷന്‍ റെയിന്‍ബോയുടെ ഉത്ഘാടനത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ കാ ഞ്ഞിരപ്പള്ളി സബ് ഡിവിഷനിലെമുഴുവന്‍ സ്‌കൂള്‍ കളിലെ പ്രധാന അധ്യാപകര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ബോധവല്‍ക്കരണം നല്‍കുകയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സഹകരണത്തോടെ പൊന്‍കുന്നം ലീല മഹല്‍ ഓഡിറ്റോറിയത്തിലും പൊന്‍കുന്നം ജോയിന്റ് RTO ഓഫീസ് ഗ്രൗണ്ടിലുമായി വാഹനങ്ങളുടെ ബ്രേക്ക്, ഇന്‍ഡിക്കേറ്റര്‍, വൈപ്പര്‍, ലൈറ്റ്, ടയര്‍ എന്നിവയുടെ പ്രവര്‍ത്തനക്ഷമത, വാഹന രേഖകളുടെ സാധുത, ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണo നടത്തുകയുംചെയ്തു. ഡ്രൈവര്‍മാരുടെ നേത്രപരിശോധന മുണ്ടക്കയം ന്യൂ വിഷന്‍ ഐ ഹോപിറ്റല്‍ സഹകരണത്തോടെ പൂര്‍ത്തീകരിച്ചു.

ചടങ്ങില്‍ അഡീഷണല്‍ എസ്.പി. എ.നസീം,കാഞ്ഞിരപ്പള്ളി DySp S.മധു സൂധനന്‍, പൊന്‍കുന്നം SHO അജി ചന്ദ്രന്‍ നായര്‍, joint RTO പദ്മകുമാര്‍ എന്നിവര്‍ സംസാരിച്ചു.