പൊൻകുന്നം: നൂറുകണക്കിന് ശിഷ്യർ പ്രിയ ഗുരുനാഥന് അശ്രൂപൂജ അർപ്പിച്ചു. കലാ രംഗത്തെ പ്രമുഖരും വാദ്യകലാ വിദഗ്ധൻ ബേബി.എം.മാർക്ക് അന്തിമോപചാരമർപ്പി ക്കാനെത്തി. ഞായറാഴ്ച കാറപടത്തിൽ മരിച്ച ക്ഷേത്രകലാപീഠം അധ്യാപകനും വാദ്യ കലാരംഗത്തെ പ്രമുഖനുമായ ബേബി എം.മാരാരുടെ സംസ്‌കാരം വീട്ടുവളപ്പിൽ തിങ്ക ളാഴ്ച നടന്നപ്പോൾ നാടൊന്നാകെ പ്രിയ കലാകാരന് വിട ചൊല്ലി.

ചലച്ചിത്ര നടൻ ബാബു നമ്പൂതിരി, നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, സംഗീതജ്ഞ രായ പൊൻകുന്നം രാമചന്ദ്രൻ, കെ.പി.എ.സി.രവി, മേളവിദ്വാന്മാരായ ആനിക്കാട് ഗോ പകുമാർ, ആനിക്കാട് കൃഷ്ണകുമാർ, ക്ഷേത്രകലാപീഠം ഡയറക്ടർ ഗോപിനാഥപിള്ള, മാനേജർ ടി.പി.നാരായണൻ നമ്പൂതിരി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. വി വിധ ജനപ്രതിനിധികളും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.