കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​രു​ണ്യ സ്പ​ര്‍​ശ​മാ​യി പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ്. കാ​ഞ്ഞി​ര​പ്പ​ള്ളി- കാ​ഞ്ഞി​രം​ക​വ​ല റോ​ഡു​വി​ക​സ​ന​ത്തെ തു​ട​ര്‍​ന്ന് സ്വ​ന്ത​മാ​യു​ണ്ടാ​യി​രു​ന്ന കി​ട​പ്പാ​ടം ന​ഷ്ട​മാ​യ ആ​ന​ക്ക​ല്ല് തീ​പ്പൊ​രി​പ്പ​റ​മ്പി​ല്‍ ത​ങ്ക​പ്പ​ന്‍ പ​ടു​ത കെ​ട്ടി നാ​ലു മ​ക്ക​ളു​മാ​യി റോ​ഡ​രു​കി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന്.

ഇ​പ്പോ​ൾ ഇ​വ​ർ ഒ​രു സു​ന്ദ​ര ഭ​വ​ന​ത്തി​ലേ​ക്ക് ഗൃ​ഹ​പ്ര​വേ​ശ​ം ന​ട​ത്തു​ക​യാ​ണ്. ത​ങ്ക​പ്പ​ന്‍റെ ജീ​വി​ത പ​ശ്ചാ​ത്ത​ലം മ​ന​സി​ലാ​ക്കി​യ സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ത​ങ്ക​ച്ച​ന്‍ കു​ര്യ​ന്‍ സ്‌​നേ​ഹ​ഭ​വ​നം നി​ർ​മി​ച്ചു​ന​ല്‍​കു​ന്ന​തോ​ടൊ​പ്പം ഏ​റ്റു​മാ​നൂ​ര്‍ കാ​ണ​ക്കാ​രി​യി​ല്‍ സോ​മ​ന്‍ ഇ​ല​വ​ന്താ​ന​ത്തി​നും വീ​ട് ഒ​രു​ക്കി ക​ഴി​ഞ്ഞു. കാ​ണ​ക്കാ​രി​യി​ലെ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍ ദാ​നം 31 ന് ​മോ​ന്‍​സ് ജോ​സ​ഫ്എം​എ​ൽ​എ നി​ര്‍​വ​ഹി​ക്കും. കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ആ​ന്‍റ​ണി നി​ര​പ്പേ​ല്‍, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ത​ങ്ക​ച്ച​ന്‍ കു​ര്യ​ന്‍, കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ന്‍ മാ​ത്യു, ഹോ​ണ​റ​റി സെ​ക്ര​ട്ട​റി ഡോ. ​ലാ​ലി​ച്ച​ന്‍ ക​ല്ലം​പ​ള്ളി, പി​ആ​ര്‍​ഒ ജോ​സ് ആ​ന്‍റ​ണി, പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ബാ​ബു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. 
ആ​ന​ക്ക​ല്ലി​ലെ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍ ദാ​നം ജ​നു​വ​രി 20 ന് ​വൈ​കു​ന്നേ​രം ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം​എ​ൽ​എ നി​ര്‍​വ​ഹി​ക്കും. സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ ജൂ​ബി​ലി സ്മാ​ര​ക​മാ​യി ഭ​വ​ന ര​ഹി​ത​രാ​യ നാ​ലു വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കി​യി​രു​ന്നു.