എരുമേലി : കൊടിത്തോട്ടം വാർഡിൽ നാട്ടുകാരുടെ എതിർപ്പ് മൂലം നിർത്തിയ പാറമട ക്ക് പ്രവർത്തനം ആരംഭിക്കുന്നതിന് കളക്ടർ അധ്യക്ഷനായ ജില്ലാ തല സമിതി അനുമതി നൽകി. എന്നാൽ ഇത് സംബന്ധിച്ച രേഖകളുമായി അപേക്ഷ നൽകിയെങ്കിലും പഞ്ചായ ത്ത് കമ്മറ്റി തീരുമാനമെടുത്തില്ല. കമ്മറ്റിയുടെ അനുമതി കിട്ടാത്തതിനാൽ മടയിൽ ഖനനം ആരംഭിക്കാനായിട്ടില്ല. കമ്മറ്റി അനുമതി നൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കാനൊ രുങ്ങുകയാണ്പാറമട ഉടമ. ജനഹിതം മാനിച്ച് മാത്രമെ പാറമടക്ക് അനുമതി നൽകുക യുളളുവെന്ന് പ്രസിഡൻറ്റ് റ്റി എസ് കൃഷ്ണകുമാർ പറഞ്ഞു.അനുമതി നൽകിയെന്ന പ്രചാരണം പച്ചക്കളളമാണെന്ന് പ്രസിഡൻറ്റ് വ്യക്തമാക്കി. അതേ സമയം അനുമതി നൽകാൻ ഗൂഢ നീക്കം നടക്കുകയാണെന്ന് വാർഡംഗം അന്നമ്മ ജെയിം സ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. നാട്ടുകാരെ തമ്മിലടിപ്പിക്കാൻ ഇറക്കിയ വ്യാജ പ്രചാരണമാണിതെന്ന് പ്രസിഡൻറ്റ് റ്റി എസ് കൃഷ്ണകുമാർ പറയുന്നു. അനുമതി കിട്ടാനാവശ്യമായ മുഴുവൻ രേഖകളും പാറമട ഉടമ ഹാജരാക്കിയെന്നും എന്നാൽ പ്രവ ർത്തനാനുമതി നൽകിയിട്ടില്ലെന്നും സെക്കട്ടറി പി എ നൗഷാദ് വ്യക്തമാക്കി. താനുൾപ്പടെ പ്രസിഡൻറ്റും ഭരണസമിതിയംഗങ്ങളും എതിർത്തതിനാലാണ് അനുമതി സംബന്ധിച്ച് തീരുമാനമെടുക്കാതിരുന്നതെന്ന് പ്രദേശവാസിയും വികസന കാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാനുമായ കെ ആർ അജേഷ് പറഞ്ഞു.അതേസമയം  മുഴുവൻ അനുമതി രേഖകളും ഹാജരാക്കി അപേക്ഷ നൽകാനാണ് നാട്ടു കാരുടെ എതിർപ്പിൽ മട പൂട്ടിയപ്പോൾ പഞ്ചായത്തധികൃതർ അറിയിച്ചതെന്ന് ഉടമ പറയുന്നു. തുടർന്നാണ് മറ്റെല്ലാ അനുമതികളും നേടി പഞ്ചായത്ത് കമ്മറ്റിക്ക് അപേക്ഷ നൽകിയത്. കമ്മറ്റിയാകട്ടെ വിഷയം വിവാദമായതിനാൽ തീരുമാനമെടുത്തില്ല. വെളളി യാഴ്ച നടന്ന കമ്മറ്റിയിലും തീരുമാനമുണ്ടാകാതെ വന്നതോടെ വാർഡംഗം വാർത്താ സമ്മേളനം നടത്തി ആരോപണം ഉന്നയിക്കുകയായിരുന്നു. അംഗത്തിനൊപ്പം സമര സമിതി ഭാരവാഹികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. അനുമതി നിഷേധിച്ച് കമ്മറ്റി തീരുമാനമെടുക്കണമെന്ന അഭിപ്രായം ഭരണസമിതിയിൽ ശക്തമാണ്.

പാറമടകളുടെ കെടുതികൾ മൂലം നാടുപേക്ഷിക്കേണ്ട സ്ഥിതിയിലാണ് പ്രദേശവാസികൾ. അഞ്ച് ഹെക്ടറിൽ താഴെയായതിനാലാണ് മട നടത്താൻ ഉടമക്ക് അനുമതി രേഖകൾ ലഭി ച്ചതെന്ന് പറയുന്നു. അതേസമയം ഇതിലും കൂടുതൽ സ്ഥലം ഉടമ നിയമ പ്രകാരമല്ലാതെ കൈവശം വെച്ചിട്ടുണ്ടെന്നും വൻകിട ലോബിയാണ് ഇതിന് പിന്നിലെന്നും ആരോപണ മുണ്ട്. നിലവിൽ ഡിസംബർ അവസാനത്തോടെ പാറമടകൾക്കുളള പാരിസ്ഥിതിക അനു മതിയുടെ കാലാവധി അവസാനിക്കുകയാണ്. അഞ്ച് ഹെക്ടറിൽ താഴെയാണെന്ന നിയമത്തിലെ പഴുത് മറയാക്കിയാൽ സംസ്ഥാന തല അനുമതി മതി കൊടിത്തോട്ടത്തിൽ ഖനനം തുടങ്ങാൻ.

ജലക്ഷാമം മഴക്കാലത്തും നേരിടുന്ന കൊടിത്തോട്ടത്തെ സംബന്ധിച്ചിടത്തോളം പാറമട ആരംഭിക്കുന്നത് ഗുരുതരമായ പരിസ്ഥിതി തകർച്ചയാണ് സൃഷ്ടിക്കുക. പഞ്ചായത്ത് കമ്മറ്റി നയം വ്യക്തമാക്കാത്തത് വീണ്ടും സമരത്തിന് നാട്ടുകാരെ നിർബന്ധിതരാക്കിയി രിക്കുകയാണ്.