കൂട്ടിക്കല്‍: സേവ് പുല്ലകയാര്‍ പദ്ധതിയക്ക് സഹായുവുമായാണ് വിദ്യാര്‍ഥികളെത്തി യത്.. തീക്കോയി സെന്റ് മേരീസ് എച്ച്.എച്ച്.എസിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിലാണ് പുല്ലകയാറിന്റെ ഒഴുക്കിന് തടസമായി നിന്ന മാലിന്യങ്ങള്‍ മാറ്റിയും കാടുകള്‍ വെട്ടിത്തെള്ളിച്ചും വൃത്തിയാക്കിയത്. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി യില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന സേവ് പുല്ലകയാര്‍ പദ്ധതിക്ക് പിന്തുണയുമായി വിദ്യാ ര്‍ഥികള്‍ എത്തുകയായിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി കൂട്ടിക്കല്‍ ടൗണ്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും ഒപ്പംചേര്‍ന്നു.

പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ വിവിധയിടങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ പുല്ലകയാറിന്റെ തീരം വൃത്തിയാക്കുകയും നാലായിരത്തോളം വീടുകള്‍ കയറി നദീ സംരക്ഷണത്തിന്‍രെ പ്രധാന്യം അറിയിച്ച് ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. രണ്ട് ദിവസങ്ങളിലായി നടത്തിയ മുന്നാംഘട്ട പ്രവര്‍ത്തനത്തില്‍ വിദ്യാര്‍ഥികള്‍ പുല്ലകയാറിന്റെ കൂട്ടിക്കല്‍ ഭാഗം ശുചികരിച്ചു. വേനലില്‍ വെള്ളം വറ്റുന്നത് തടയാനായി രണ്ട് ഭാഗങ്ങളില്‍ തടയിണകളും വിദ്യാര്‍ഥി കള്‍ നിര്‍മിച്ചു. 

പദ്ധതിയുടെ നാലാം ഘട്ടമായി അടുത്തമാസം ഏന്തയാര്‍ ജെ.ജെ മര്‍ഫി മെമ്മോറിയല്‍ എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പുല്ലകയാറിന്റെ ഏന്തയാര്‍ ഭാഗം ശുചികരിക്കും. പഞ്ചായത്ത് ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍, പഞ്ചായത്തംഗങ്ങളാ ആന്റണി കടപ്ലാക്കല്‍,സുഷമാ സാബു, കെ.ആര്‍.രാജി, ബാലകൃഷ്ണന്‍നായര്‍, എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ ജോര്‍ജുകുട്ടി, പഞ്ചായത്ത് സെക്രട്ടറി സി.എസ്. നാസ്സര്‍ കൂട്ടിക്കല്‍ കുടിവെളളപദ്ധതി ഭാരവാഹികളായ എ.കെ.ഭാസി, അബ്ദുല്‍സലാം എന്നിവരും പരിപാടിയില്‍ പങ്കാളികളായി.