photos:sandeep erumely

ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോകും വഴി എരുമേലിയിലിറ ങ്ങിയ ആന്ധ്രാക്കാരി യുവതിയെയും ഭര്‍ത്താവിനെയും ശബരിമലയിലേ ക്കാണെന്ന് കരുതി ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു.ചൊവ്വാഴ്ച ഉച്ചയോ ടെ എരുമേലി കെഎസ്ആര്‍റ്റിസി സ്റ്റാന്റിലാണ് സംഭവം. പ്രതിഷേധങ്ങ ള്‍ക്കൊടുവില്‍ വീട്ടമ്മയും ഭര്‍ത്താവും ചെങ്ങന്നൂരിന് പോകാതെ പോലീ സിന്റെ സഹായത്തോടെ എരുമേലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മടങ്ങി.ആന്ധ്രാ പ്രദേശിലെ വിജയവാഡ സ്വദേശി കിരണ്‍ (44), ഭാര്യ നീലിമ വിജയ ലക്ഷ്മി (40) എന്നിവരെയാണ് തടഞ്ഞുവെച്ചത്. ചെങ്ങന്നൂരിന് പോകാന്‍ കോട്ടയത്തു നിന്നും പമ്പയ്ക്കുള്ള കെഎസ്ആര്‍റ്റിസി ബസില്‍ എരുമേലി യിലിറങ്ങിയതാണെന്ന് യുവതിയും ഭര്‍ത്താവും പറഞ്ഞു. നെടുമ്പാശ്ശേരി യില്‍ നിന്നും വിമാനമാര്‍ഗം മടങ്ങാനുള്ള ടിക്കറ്റ് കാണിച്ച ഇവര്‍ തങ്ങള്‍ ശബരിമലക്കല്ലെന്ന് പോലീസിനെ അറിയിച്ചു.മണിമല സി ഐ റ്റി ഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീ സ് സംഘം പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നും ഇവരെ കെഎസ്ആര്‍റ്റിസി ഓഫീസിനുള്ളിലേക്ക് മാറ്റി.എങ്ങനെയെങ്കിലും നാട്ടിലേക്ക് പോകാന്‍ ആള്‍ ക്കൂട്ടത്തിന്റെ ഉപദ്രവമേല്‍ക്കാതെ സഹായിക്കണമെന്ന് വീട്ടമ്മ പോലീസി നോട് പറഞ്ഞു.തുടര്‍ന്ന് പോലീസ് അകമ്പടിയോടെ യുവതിയും ഭര്‍ത്താ വും എരുമേലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം തിരുവനന്തപുരം ശ്രീ പദ്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോവുകയാണെന്ന് അറിയിച്ചു. ഇതിന് ശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് ഇവര്‍ പറഞ്ഞു.