കൂവപ്പള്ളി: കൂവപ്പള്ളി സര്‍വ്വീസ് സഹകരണബാങ്കും കൂവപ്പള്ളി ഹരിതമൈത്രി സ്വാ ശ്രയ കാര്‍ഷിക വികസന സമിതിയും ചേര്‍ന്ന് സംസ്ഥാന ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപിപ്പിക്കുന്നത് ലക്ഷ്യം വച്ച് കൂവപ്പള്ളി സെന്റ് ജോസഫ് പാരിഷ്ഹാളില്‍ ഏകദിന മത്സ്യകൃഷി സെമിനാര്‍ നടത്തി.മുന്തിയ ഇ നം മത്സ്യ കുഞ്ഞുങ്ങളുടെ ലഭ്യത,ശാസ്ത്രീയ മത്സ്യകൃഷി രീതികള്‍,പരിചരണം,വിപണ നം,മത്സ്യകൃഷിക്കുള്ള സബ്‌സിഡികള്‍,വായ്പ ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ സെമിനാ റില്‍ വിശദീകരിച്ചു.

സെമിനാറിന്റെ ഉദ്ഘാടനം ഹരിതമൈത്രി സ്വാശ്രയകാര്‍ഷിക സമിതി പ്രസിഡന്റ് സ്‌ക റിയാ തോമസ് പുലിക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാപഞ്ചായത്തംഗവും കൂവപ്പ ള്ളി സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റുമായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹി ച്ചു.കൂവപ്പള്ളി സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ.അഗസ്റ്റിന്‍ നെല്ലിയാനി, ഗ്രാമപഞ്ചാ യത്ത് അംഗങ്ങളായ ജോളി ഡൊമിനിക്,ഫിലോമിന റെജി,ടെസി വര്‍ഗീസ് എന്നിവരും കാര്‍ഷിക വിദഗ്ധരായ മാത്യു സക്കറിയ തൂങ്കുഴി,ജോ എ. സ്‌കറിയ പുലിക്കുന്നേല്‍ എ ന്നിവരും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.ചടങ്ങില്‍ കൂവപ്പള്ളി സര്‍വീസ് സഹക രണ ബാങ്ക് ഡയറക്ടര്‍ എബ്രഹാം തോമസ് ഉറുമ്പില്‍ സ്വാഗതവും ഹരിതമൈത്രി സ്വാശ്ര യ കാര്‍ഷിക വികസന സമിതി സെക്രട്ടറി എബ്രഹാം ജേക്കബ് പയ്യനാട്ട് കൃതജ്ഞതയും പറഞ്ഞു.

250-ഓളം കൃഷിക്കാര്‍ പങ്കെടുത്ത സെമിനാറിന് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയശ്രീ എസ്,നാഷണല്‍ ഫിഷറീസ് ഫാം തിരുവല്ല ഡയറക്ടര്‍ ജൂഡിന്‍ ചാ ക്കോ എന്നിവര്‍ നേതൃത്വം നല്‍കി.സെമിനാറിനെ തുടര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിതമൈത്രി കാര്‍ഷിക സമിതിയുടെ ഉപവിഭാഗമായി ഫിഷറീസ് ക്ലബ്ബും രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.