മുണ്ടക്കയം കഞ്ചാവ് വാങ്ങുവാനായി വാഴകുല മോഷ്ടിച്ച പ്രായപൂര്‍ത്തി യാകാത്ത രണ്ട് പേര്‍ അടക്കം യുവാക്കള്‍ അറസ്റ്റില്‍.ചെളിക്കുഴി സ്വദേശി കളായ വാലുപറമ്പില്‍ സജിത്ത്,വാഴയില്‍ ലിന്‍സ്,പറത്താനം പുതുപറ മ്പില്‍ പി.ബി അജിത്, കപ്പിലാംമൂട് മുള്ളൂര്‍ സജിത്ത്,ഇവരുടെ സുഹൃത്തു ക്കളായ 18 വയസില്‍ താഴെയുള്ള മറ്റ് രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്ത ത്.

ചിറ്റടി സ്വദേശികളായ മൂന്നു പേര്‍ ചേര്‍ന്ന് പറത്താനം റിബേറ്റ്പടിയില്‍ പാട്ടത്തിന് വാ ഴകൃഷി നടത്തുന്ന സ്ഥലത്ത് നിന്നും വാഴക്കുല മോഷണം പോകുന്നത് പതിവായിരുന്നു. ഇതേ തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടി സ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.സംഭവം സംബ ന്ധിച്ച് അന്വേഷണം നടത്തുന്നതിനിടെ യുവാക്കള്‍ടെ സുഹൃ ത്തായ എരുമേലി നേര്‍ച്ചപാറ പടിഞ്ഞാറേക്കര ജിതിന്‍ പിടിയിലാകുകയും പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയുമായിരുന്നു.

വിവിധ വ്യാപാര സ്ഥാപനങ്ങളിലായി ഇവര്‍ വാഴ കുലകള്‍ വിറ്റുവരികയായിരുന്നു. ഇതില്‍ ലഭിക്കുന്ന പണം ഉപയോഗിച്ചു കഞ്ചാവ് വാങ്ങുകയും കഞ്ചാവ് ഇവരുടെ ആ വശ്യത്തിനു ഉപയോഗിക്കുന്നതു കൂടാതെ കൂടുതല്‍ വിലയില്‍ വില്‍പ്പന നടത്തുകയും ചെയ്തിരുന്നതായി പോലീസ് അറിയിച്ചു. ഇവര്‍ വാഴ കുല കടത്താന്‍ ഉപയോഗിച്ചു വന്നിരുന്ന ഓട്ടോ റിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അഞ്ചു പേരെ കാത്തി രപ്പള്ളി കോടതി മജിസ്‌ട്രേറ്റ് മുന്‍പാകെയും, പ്രായപൂര്‍ത്തിയാകാത്തവരെ കോട്ടയം ജുവൈനല്‍ കോടതിയിലും ഹാജരാക്കി.

എസ്‌ഐ സി.ടി സഞ്ചയ് , അഡീഷണല്‍ എസ്‌ഐ സുരേഷ് കെഎസ്, സ്സി പി.ഒ ബെന്നി ജോബി,കെ.ജെ മാമന്‍ ,സുമീഷ് മാഗ്മില്ലന്‍ എന്നിവര്‍ പങ്കെടുത്തു.