ആനിത്തോട്ടം: മുക്കടവ് ചെക്ക് ഡാം കം കോസ് വേയുടെ നിര്‍മാണോദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍മാണോദ്ഘാടനം നടത്തി.പഞ്ചായ ത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിച്ചു.

മംഗളാനഴ്‌സറി റോഡും, ബിഷപ് ഹൗസ് റോഡും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് മുക്കട വ് ചെക്ക്ഡാം കം കോസ് വേ.ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച 43 ലക്ഷം രൂപ മുടക്കി 30 മീറ്റര്‍ നീളത്തിലും നാല് മീറ്റര്‍ വീതിയിലുമാണ് ചെക്ക്ഡാം കം കോസ് വേ നി ര്‍മിക്കുന്നത്.മേഖലയിലെ നൂറ്റിയന്‍പതോളം കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതാ ണ് പദ്ധതി.മുക്കടവ് കോസ് വേ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ആനിത്തോട്ടം നി വാസികള്‍ക്ക് കാഞ്ഞിരപ്പള്ളി ടൗണിലേയ്ക്ക് എളുപ്പത്തില്‍ എത്തുച്ചേരുവാന്‍ സാധി ക്കും.

കൂടാതെ ചെക്ക് ഡാമില്‍ വെള്ളം ശേഖരിച്ച് നിറുത്താന്‍ സാധിക്കുന്നതില്‍ മേഖലയില്‍ വേനല്‍ കാലത്ത് അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും. ചേന പ്പാടി കാളാന്തറ എന്‍ജിനേഴ്‌സ് ആന്‍ഡ് കോന്‍ഡാക്ടേഴ്‌സാണ് നിര്‍മാണം നടത്തുന്നത്. മൂന്ന് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയക്കി പാലം തുറന്ന് നല്‍കുമെന്ന് വാര്‍ ഡംഗം ബീനാ ജോബി അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്ര സിഡന്റ് റോസമ്മ ആഗസ്തി മുഖ്യ പ്രഭാഷണം നട ത്തി.വാര്‍ഡംഗം ബീനാ ജോബി,എം.എ റിബിന്‍ഷാ,സുബിന്‍ സലിം,ബ്ലോക്ക് പഞ്ചായ ത്തംഗം പി.എ ഷെമീര്‍,സി.പി.എം ലോക്കല്‍ സെക്രട്ടറി ഷെമിം അഹമ്മദ് എന്‍.സി.പി ദേശിയ സമിതിയംഗം പി.എ താഹ, മൈക്കിള്‍ കിഴക്കേല്‍,അബ്ദുള്‍ മജീദ്,റ്റി.എച്ച് ഷാ ഹിദ്,ടി.കെ ജയന്‍,ജോബി കേളിയം പ റമ്പില്‍,എന്നിവര്‍ പ്രസംഗിച്ചു.