പൊൻകുന്നം: മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ 87ാം ജന്മദിനം ആശാനിലയം സ്പെഷൽ സ്കൂളും പൊൻകുന്നം ജനമൈത്രി പോലീസ് ഐഎഫ്ഒഐ ഫൗണ്ടേഷനും സംയുക്തമായി ആചരിച്ചു.
ആശാനിലയും സ്കൂളിൽ നിന്നാരംഭിച്ച ജന്മദിനറാലി പൊൻകുന്നം പോലീസ് സ്റ്റേഷൻ വളപ്പിൽ എത്തിയപ്പോൾ സർക്കിൾ ഇൻസ്പെക്ടർ കെ.ആർ. മോഹൻദാസ്, അഡീഷണൽ എസ്ഐമാരായ ഹാഷിം പി.എച്ച്., സജി സാരംഗ് എന്നിവർ റാലിയെ സ്വീകരിച്ചു. സിഐ മോഹൻദാസ് സന്ദേശം നൽകി.
പോലീസ് സ്റ്റേഷൻ വളപ്പിൽ മൂന്ന് വർഷങ്ങൾക്ക് മുന്പ് ആശാനിലയം സ്കൂൾ കുട്ടികൾ നട്ട സ്മാരക വൃക്ഷങ്ങൾക്ക് കുട്ടികൾ കൊണ്ടുവന്ന വളം വിതറി. പ്രിൻസിപ്പൽ സിസ്റ്റർ ആർ. ലിറ്റി, ഐഎഫ്ഒഐ ഫൗണ്ടേഷൻ ചെയർമാൻ ജിജി ളാനിത്തോട്ടം, സോമിച്ചൻ വട്ടക്കാവുങ്കൽ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ പി.എച്ച്. ഹാഷിം, മാത്തുക്കുട്ടി, ആൽബിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.