കാഞ്ഞിരപ്പള്ളി മണിമല റൂട്ടിൽ കത്തലാങ്കൽ പടിക്ക് സമീപം വഴിയിൽ കിടന്നു ലഭിച്ച അര ലക്ഷത്തോളം രൂപ തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ. അഞ്ചിലിപ്പ ജംഗ്‌ഷനിൽ ഓട്ടോ ഓടിക്കുന്ന അഞ്ചിലിപ്പ പുത്തൻ വീട്ടിൽ ഷരീഫി(43)നാണ് കളഞ്ഞ് ലഭിച്ചത്.
കളഞ്ഞ് ലഭിച്ച പണം ഷരീഫ് ഭാര്യ സഹോദരനും യൂത്ത് കോൺഗ്രസ് (എസ്) കോട്ടയം ജില്ലാ പ്രസിഡന്റ് ഷമീർ ഷാ അഞ്ചിലിപ്പയുമായി കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെത്തി എസ്. ഐ ഫൈസൽ എം.എസിനെ ഏൽപ്പിച്ചു. ഉടമസ്ഥർ അടയാള സഹിതം കാഞ്ഞിര പ്പള്ളി സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് എസ്.ഐ അറിയിച്ചു.