കണമല : അച്ഛനും മകനും ഒരേ ദിവസം ജന്മദിനമാകുന്നത് അപൂർവമാണെങ്കിൽ ആ കാഴ്ചയുടെ അതിരറ്റ സന്തോഷത്തിലാണ് കണമലയിലെ വട്ടക്കുന്നേൽ കുടുംബം. രാഷ്ട്രപിതാവിൻറ്റെ ജന്മദിനം തന്നെ ഇരുവരുടെയും ജന്മദിനമായതിൻറ്റെ അപൂർവ ഭാഗ്യം കൂടി ഇതോടൊപ്പമുണ്ട്. കണമല വട്ടക്കുന്നേൽ സജോ വർഗീസിനും മകൻ ഒരു വയസുകാരനായ അച്ചുണ്ണിക്കുമാണ് ഒരേ ദിവസം തന്നെ ജന്മദിനമായത്. 1982 ഒക്ടോ ബർ രണ്ടിനാണ് സജോ ജനിച്ചത്.
ഇളയ മകൻ അച്ചുണ്ണി ജനിച്ചതാകട്ടെ കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനായിരുന്നു.  അന്നു മുതൽ സന്തോഷത്തോടെ കാത്തിരുന്ന പിറന്നാളാണ് അച്ചുണ്ണിക്ക് ഒരു വയസ് പൂർത്തിയായ ഇന്നലെയെത്തിയത്. കേക്ക് മുറിച്ചുതുടങ്ങിയ ആഘോഷത്തിൽ ബന്ധു ക്കളും നാട്ടുകാരും സുഹൃത്തുക്കളുമൊക്കെ പങ്കുചേർന്നത് അപൂർവ ജന്മ ദിനത്തി ൻറ്റെ അദ്ഭുതത്തോടെയായിരുന്നു.
മകൾ ദിയക്കൊപ്പം ഭാര്യ ഡിൻറ്റയും സജോയ്ക്കും അച്ചുണ്ണിക്കും ഒപ്പം സന്തോഷത്തി ൻറ്റെ കേക്ക് മുറിച്ചു. മുണ്ടക്കയത്തെ വീട്ടിലായിരുന്നു ജന്മദിനാഘോഷങ്ങൾ. അച്ചു ണ്ണിക്ക് ഇതുവരെ പേരിട്ടിട്ടില്ല. സ്നേഹത്തോടെയുളള വിളിപ്പേരാണ് അച്ചുണ്ണി.