ചിറക്കടവ്  മണക്കാട്ട് ഭദ്രാ ക്ഷേത്രത്തിൽ പത്താമുദയ ഉത്സവത്തിന് നൂറുകണക്കിന് സ്ത്രീകൾ പൊങ്കാല അർപ്പിച്ചു. ക്ഷേത്രമൈതാനത്തും പൊൻകുന്നം-വിഴിക്കത്തോട് റോഡരികിലുമായാണ് പൊങ്കാല അടുപ്പുകളിൽ ഭക്തർ നിവേദ്യം തയ്യാറാക്കിയത്.

തന്ത്രി സന്തോഷ് നമ്പൂതിരിപ്പാടും മേൽശാന്തി കെ.എസ്.ശങ്കരൻ നമ്പൂതിരിയും പൊങ്കാല അടുപ്പുകളിൽ അഗ്നിപകർന്നു. ഭാരതീയ വിദ്യാനികേതൻ ജോ.സെക്രട്ടറി ലളിതാംബിക കുഞ്ഞമ്മ ഭദ്രദീപപ്രകാശനം നിർവഹിച്ച് പൊങ്കാല സന്ദേശം നൽകി.

സത്യസായി സേ വാസമിതിയുടെ ഭജൻസുമുണ്ടായിരുന്നു. ചിറക്കടവ് വടക്കുംഭാഗം ഭദ്രാഭജനസമിതിയു ടെ കുഭകുട ഘോഷയാത്രയുണ്ടായിരുന്നു. തുടർന്ന് മഹാകുരിതുയും കുഭകുട അഭിഷേക വും നടത്തി.