കാഞ്ഞിരപ്പള്ളി:കേന്ദ്ര സർക്കാരിന്റെ യുവജന വിരുദ്ധ നയങ്ങൾക്കെതിരെ ഡി.വൈ. എഫ്ഐ നേതൃത്വത്തിൽ ഏപ്രിൽ 27 ന് കോട്ടയത്ത് നടക്കുന്ന 24 മണിക്കൂർ ജില്ലാ ഹെഡ് പോസ്റ്റാഫീസ് ഉപരോധത്തിന്റെ പ്രചരണാർഥമുള്ള കാഞ്ഞിരപ്പള്ളി ബ്ലോക് വാഹന പ്രചരണ ജാഥക്ക് ഏന്തയാറിൽ തുടക്കമായി. സംസ്ഥാന യുവജന കമ്മീഷനംഗം അഡ്വ: കെ.യു.ജനീഷ് കുമാർ ജാഥാ ക്യാപ്റ്റൻ ഡി വൈ എഫ് ഐ ബ്ലോക് സെക്രട്ടറി വി.എൻ. രാജേഷിന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു.

ബ്ലോക് പ്രസിഡണ്ട് കെ.സി.സോണി അദ്ധ്യക്ഷനായി. സി.പി.ഐ (എം) കൂട്ടിക്കൽ ലോ ക്കൽ സെക്രട്ടറി പി.കെ.സണ്ണി, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയംഗങ്ങളായ എം.എ. റിബിൻ ഷാ, ബി.ആർ.അൻഷാദ്, ബ്ലോക് ഭാരവാഹികളായ അജാസ് റഷീദ്, മാർട്ടിൻ തോമസ്, മുഹമ്മദ് നജീബ്, ടി.എസ്.നിസാർ, ധീരജ് ഹരി, ജസ്റ്റിൻ, ബോബി ജോസഫ് എന്നിവർ പ്രസംഗിച്ചു.ജാഥ തിങ്കളാഴ്ച്ച കൂട്ടിക്കൽ, മുണ്ടക്കയം, കോരുത്തോട്, മുക്കൂ ട്ടുതറ, എരുമേലി, എന്നീ മേഖലകളിൽ പര്യടനം നടത്തി മണിമല മേലേക്കവലയിൽ സമാപിക്കും.

തുടർന്ന് ഒന്നാം ദിവസത്തെ സമാപനയോഗം ഡി.വൈ.എഫ്.ഐ സംസ്ഥാന ജോ: സെക്രട്ട റി കെ.രാജേഷ് ഉദ്ഘാടനം ചെയ്യും.എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി വി.എൻ.ജുനൈദ് മുഖ്യ പ്രഭാഷണം നടത്തും.ചൊവ്വാഴ്ച്ച പാറത്തോട്, കാഞ്ഞിരപ്പള്ളി സൗത്ത്, എലിക്കുളം, മേഖലകളിൽ പര്യടനം നടത്തി കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ സമാപിക്കും.യുവ എഴുത്തുകാരൻ ജംഷീദ് അലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.