കാഞ്ഞിരപ്പള്ളി : ഇന്ത്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റ് (ഇന്‍ഫാം) ദേശീയ നേതൃസമ്മേളന വും കര്‍ഷകറാലിയും കാഞ്ഞിരപ്പള്ളിയിൽ ഏപ്രിൽ 27ന് നടക്കും. വര്‍ഷങ്ങള്‍ക്കു ശേഷ മാണ് ഇന്‍ഫാം ദേശീയ നേതൃസമ്മേളനത്തിന് കാഞ്ഞിരപ്പള്ളി ആതിഥേയത്വം വഹിക്കു ന്നത്. ദേശീയ സമ്മേളനത്തിനും കര്‍ഷകറാലിക്കും മുന്നൊരുക്കമായി സംസ്ഥാനത്തുടനീ ളം 100 കേന്ദ്രങ്ങളിൽ നടന്ന കര്‍ഷകവിളംബരസമ്മേളനങ്ങള്‍ ഇതിനോടകം പൂര്‍ത്തിയാ യി.

ഇന്‍ഫാം സ്ഥാപകചെയര്‍മാന്‍ ഫാ.മാത്യു വടക്കേമുറിയുടെ കുവപ്പള്ളിയിലുള്ള കബറിടത്തിലെ പ്രാര്‍ത്ഥനാശുശ്രൂഷയ്ക്കുശേഷം ദീപശിഖാപ്രയാണം ഏപ്രിൽ 27 വെള്ളിയാഴ്ച 1.45ന് ആരംഭിക്കും. ദീപശിഖാപ്രയാണം 26-ാം മൈലിൽ എത്തുമ്പോള്‍ അക്കരപ്പള്ളി ഗ്രൗണ്ടിൽ നിന്നും കര്‍ഷകറാലിക്ക് തുടക്കമാകും.

പേട്ടക്കവലയിൽ ദീപശിഖാ ഘോഷയാത്രയ്ക്കു പിന്നിൽ ലായി കര്‍ഷകറാലി അണിചേ രും. റോഡിന്റെ വലതുവശം ചേർന്ന് റാലി നീങ്ങും. മഹാജൂബിലി ഹാളിൽ (ഫാ.മാത്യു വടക്കേമുറി നഗര്‍) റാലി എത്തിച്ചേരുമ്പോള്‍ സമ്മേളനം ആരംഭിക്കും. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ദേശീയനേതൃ സമ്മേളനം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. മാര്‍ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണവും ഇന്‍ഫാം കാഞ്ഞിരപ്പള്ളി രൂപതാ ഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ടയിൽ ആമുഖപ്രഭാഷണവും നടത്തും.

ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാര്‍ അഡ്വ.വി,സി.സെബാസ്റ്റന്‍ കര്‍ഷക അവകാശരേ ഖയും ബദൽ കാര്‍ഷികനയവും പ്രഖ്യാപിക്കും. ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, ദേശീയ വൈസ് ചെയര്‍മാന്‍ കെ.മൈതീന്‍ ഹാജി, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോര്‍ജ്, സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളി, കണ്‍വീനര്‍ ജോസ് എടപ്പാട്ട്, രൂപതാ പ്രസിഡന്റ് അഡ്വ.എബ്രഹാം മാത്യു എന്നിവര്‍ സംസാരിക്കും. സമ്മേളനത്തിൽ വച്ച് ഇന്‍ഫാം ആഗ്രോ ഇന്നോവേഷന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. കാര്‍ഷിക മേഖല യിലെ പ്രതിസന്ധികള്‍ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കര്‍ഷകര്‍ സംഘടി ച്ചു നീങ്ങുന്നതിന്റെ തുടക്കമാണ് ഇന്‍ഫാം കര്‍ഷകറാലി. വിവിധ കാര്‍ഷികമേഖലയിൽ നിന്നും ആയിരക്കണക്കിന് കര്‍ഷകര്‍ റാലിയിൽ പങ്കുചേരും.

ഫാ.മാത്യു പനച്ചിക്കൽ ജനറൽ കണ്‍വീനറും ഇന്‍ഫാം മേഖലാ ഡയറക്ടര്‍മാരായ ഫാ.സെബാസ്റ്റ്യന്‍ പെരുനിലം, ഫാ.വര്‍ഗീസ് കുളംപള്ളിയിൽ , ഫാ.മാത്യു നിരപ്പേൽ, ഫാ.സിൽ വാനോസ് മഠത്തിനകം, ഫാ.തോമസ് നല്ലൂർകാലായിപ്പറമ്പിൽ , ഫാ.ദേവസ്യ തുമ്പുങ്കൽ, ഫാ.ഇമ്മാനുവേൽ മടുക്കക്കുഴി, ഫാ.ജോണ്‍ പനച്ചിക്കൽ, ഫാ.റോബിന്‍ പട്രക്കാലായിൽ എന്നിവർ നേതൃത്വം നൽകുന്നതുമായ 101 അംഗ സംഘാടകസമിതി കര്‍ഷകറാലിക്കും സമ്മേളനത്തിനും നേതൃത്വം നൽകും.