പൊൻകുന്നം: അയ്യപ്പഭക്തരുടെ വിശ്വാസത്തെ സംരക്ഷിക്കാനാവാത്ത ദേവസ്വം ബോ ർഡ് സി.പി.എം കമ്മറ്റിയായി അധപതിച്ചുവെന്ന് ബിജെപി ജില്ലാ ട്രഷറർ കെ ജി കണ്ണ ൻ. പൊൻകുന്നത്ത് യുവമോർച്ച സംഘടിപ്പിച്ച അയ്യപ്പഭക്തപ്രതിഷേധ സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിഷേധ സംഗമത്തിൽ ദേവസ്വം മന്ത്രിയുടെ കോലം കത്തിച്ചു. ജി.ഹരിലാൽ, പി.ജി ഗോപു കൃഷ്ണൻ, രാജേഷ് കർത്ത, പി ആർ ഗോപൻ, വൈശാഖ് എസ്.നായർ, ജയാ ബാലചന്ദ്രൻ ,ഉഷാ ശ്രീകുമാർ ,സോമ അനീഷ്, സുബിത ബിനോയി, രാജി വി.ജി , ഉഷാ കൃഷ്ണ പിള്ള, ജയശ്രീ ജയൻ, റാണി വിജയകുമാർ എന്നിവർ നേതൃത്വം നൽകി