കാഞ്ഞിരപ്പള്ളി കാഞ്ഞിരം കവല റോഡ് നിര്‍മ്മാണത്തിനെതിരെ പരാതിയുമായി എം എല്‍ എ അടക്കമുള്ളവര്‍ രംഗത്ത്.നിര്‍മ്മാണം പൂര്‍ത്തിയാകാറായിട്ടും രണ്ട് കല്ലുങ്കു കള്‍ അടക്കം പുനര്‍നിര്‍മ്മിക്കാന്‍ തയ്യാറാകാത്തതാണ് പ്രതിക്ഷേധത്തിന് കാരണം.കാ ഞ്ഞിരപ്പള്ളി കാഞ്ഞിരംകവല റോഡ് നിര്‍മ്മാണത്തിന്റെ തുടക്കം മുതല്‍ തന്നെ ഉയര്‍ന്ന ആവശ്യങ്ങളിലൊന്നായിരുന്നു ആനക്കല്ല് ടൗണിലെയും, ഇല്ലിചുവട്ടിലെയും കലുങ്കുകളു ടെ പുനര്‍നിര്‍മ്മാണം.

എസ്റ്റിമേറ്റില്‍ ഇല്ല എന്ന കാരണം ഉയര്‍ത്തിക്കാട്ടി രണ്ടു കലുങ്കുകളുടെയും പുനര്‍നിര്‍ മ്മാണം നടത്താനാകില്ലന്ന് നിര്‍മ്മാണ ചുമതലയുള്ള റിക് ആദ്യം നിലപാടെടുത്തിരുന്നു വെങ്കിലും ജനപ്രതിനിധികളുടെയും, പ്രദേശവാസികളുടെയും പ്രതിക്ഷേധം കണക്കിലെ ടുത്ത് പിന്നിട് ഇവര്‍ ഇത്ത് തിരുത്തി. കലുങ്കുകളുടെ നിര്‍മ്മാണം കൂടി ഉള്‍പ്പെടുത്തി റീ എസ്റ്റിമേറ്റ് സമര്‍പ്പിക്കാമെന്ന് പ്രതിക്ഷേധക്കാരെ അറിയിച്ച റിക് അധികൃതര്‍ റോഡ് പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാകും മുറക്ക് കലുങ്കള്‍പുനര്‍ നിര്‍മ്മിക്കാമെന്നും ഉറപ്പു നല്‍കി.എന്നാല്‍ റോഡു പുനര്‍നിര്‍മ്മാണം കാഞ്ഞിരപ്പള്ളി മുതല്‍ കാഞ്ഞിരം കവല വരെ പൂര്‍ത്തിയായിട്ടും കലുങ്കുകള്‍ പുനര്‍നിര്‍മ്മിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
കൈവരികള്‍ തകര്‍ന്ന ആനക്കല്ല് ടൗണിലെ കലുങ്ക് വീതി കുറഞ്ഞ് അപകടാവസ്ഥയിലാ ണ് സ്ഥിതി ചെയ്യുന്നത്. മാത്രവുമല്ല തൂണുകളുടെ കല്ലുകളും ഇളകി തുടങ്ങിയിരിക്കുന്നു. ഇരുവശത്തു നിന്നും വീതിയില്‍ എത്തുന്ന റോഡുകള്‍ കലുങ്കിലേക്ക് കടക്കുന്നതോടെ വീ തി കുറഞ്ഞ് ചെറുതായി മാറുന്നത് വലിയ വാഹനങ്ങള്‍ക്ക് ഒരേ സമയം ഇരുവശത്തേ ക്കും കടന്നു പോകുന്നതിനും തടസമായി മാറുന്നുണ്ട്.ഇല്ലിചുവട്ടിലെ കലുങ്കിന്റെയാ കട്ടെ ഒരു വശത്തെ കൈവരികള്‍ തകര്‍ന്ന സ്ഥിതിയിലാണ്. വളവിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കലുങ്കിന് മതിയായ വീതിയില്ലാത്തത് ഇവിടെ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തും.

ജനപ്രതിനിധികള്‍ ഉയര്‍ത്തിക്കാട്ടിയ ആവശ്യങ്ങള്‍ പോലും ഉള്‍ക്കൊള്ളാന്‍ തയ്യാറാകാ ത്ത റിക് അധികൃതരുടെ നിലപാട് പ്രതിക്ഷേധാര്‍ഹമാണന്ന് ഡോ.എന്‍ ജയരാജ് എംഎ ല്‍എ പറഞ്ഞു.നാളുകള്‍ കാത്തിരുന്ന് സഞ്ചാരയോഗ്യമായ റോഡ് ലഭിച്ചപ്പോള്‍ കലുങ്ക നവേണ്ടി സമരം നടത്തേണ്ട ഗതികേടിലാണ് ഇപ്പോള്‍ ജനങ്ങള്‍. അതു കൊണ്ട് തന്നെ കലു ങ്കുകള്‍ പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ പ്രതിക്ഷേധം സംഘടിപ്പിക്കാനാണ് ഇവരുടെ തീരുമാ നം.