ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ലംഘിക പീഢന കേസില്‍ കോടതി ഉത്തരവു പ്രകാരം മൊഴി നല്‍കാനായി കുറ വിലങ്ങാട് മoത്തിലെ കന്യാസ്ത്രീ കാഞ്ഞിരപ്പള്ളി കോടതിയിലെത്തി. കഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ട് ജഡ്ജ് രേഖ ലൂറിയന്‍ മുമ്പാ കെയാണ് ഉച്ചകഴിഞ്ഞ് 3 മണിയോടെ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ഇവര്‍ എത്തിയത്.

സ്വകാര്യ വാഹനത്തില്‍ എത്തിയ ഇവര്‍ അടച്ചിട്ട കോടതി മുറിയിലാണ് മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്‍കിയത്.പീഢനത്തിനിരയായി കന്യാസ്ത്രീക്ക് അനുകൂലമായാണ് ഇവരുടെ മൊഴി എന്നറിയുന്നു.

പീഡനത്തിനിരയായ കന്യാസ്ത്രീയുടെ മൊഴി അനുസരിച്ച് സാക്ഷികളാ യ മറ്റ് നാല് കന്യാസ്ത്രീകളുടെ മൊഴികള്‍ കോട്ടയം, ഏറ്റുമാനൂര്‍ കോട തികളില്‍ ഇന്ന് രേഖപ്പെടുത്തിയതായാണ് വിവരം. മൂന്ന് മണിക്ക് ആരം ഭിച്ച മൊഴി രേഖപ്പെടുത്തല്‍ ഏതാണ്ട് ഒന്നരമണിക്കൂര്‍ നീണ്ടു നിന്നു. ഫ്രാ ങ്കോ മുളക്കലിനെതിരെ നിര്‍ണ്ണായകമായ പല വിവരങ്ങളും ഇവരുടെ മൊഴിയിലുണ്ടനാണ് പ്രാഥമിക സൂചന.