പൊന്‍കുന്നം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊ തുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ ഭക്ഷണത്തിനും മരുന്നിനും അവശ്യ സാധനങ്ങള്‍ക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി. സ ജ്ജമാണ് ചിറക്കടവ് എന്ന പേരില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി വിപുലമായ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്.

ചിറക്കടവിലെ ആറ് ബിജെപി മെമ്പര്‍മാര്‍ അവരവരുടെ വാര്‍ഡുകളിലും ബ്ലോക്ക് മെമ്പര്‍ ചെറുവള്ളി ഡിവിഷനിലും പാര്‍ട്ടി പഞ്ചായത്ത് കമ്മറ്റി ചിറക്കടവിന്റെ മറ്റ് മേഖലകളിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍ കുന്നു. പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ക്കനു സരിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. കൊറോണ നി രീക്ഷണത്തില്‍ വീടുകളില്‍ ക്വാറന്റയിനില്‍ കഴിയുന്ന ആളുകള്‍ക്ക് എല്ലാ വിധ സഹായങ്ങളും ലഭ്യമാക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇതിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ സജ്ജമാണ് ചിറക്കടവ് എന്ന പേരില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കുടുംബങ്ങളിലേക്ക് എത്തിക്കു ന്നതിന്റെ ഭാഗമായി ഓരോ വീടുകളിലും പ്രവര്‍ത്തകര്‍ നേരിട്ടെത്തി നല്‍ കുന്ന സാധനങ്ങളുടെ ലിസ്റ്റില്‍ നിന്നും ആവശ്യമുള്ളവ അടയാളപ്പെടുത്തി തിരികെ ഏല്‍പ്പിക്കുന്ന രീതിയാണ് രണ്ടാം ഘട്ടത്തില്‍ പിന്തുടരുന്നത്.

പലചരക്ക്, സ്റ്റേഷനറി സാധനങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന ലിസ്റ്റാണ് വീടു കളില്‍ നല്‍കുന്നത്. ലിസ്റ്റില്‍ നിന്ന് ആവശ്യമുള്ള സാധനങ്ങള്‍ തിരഞ്ഞെടു ക്കുന്നതിനൊപ്പം അര്‍ഹതയുള്ള മറ്റ് കുടുംബങ്ങളെക്കരുതി പദ്ധതിയില്‍ ചേരാതിരിക്കാനും കഴിയും. ഇതിനോടകം നാനൂറിലധികം കുടുംബങ്ങ ളില്‍ അവശ്യസാധന കിറ്റുകള്‍ നല്‍കിയിയാണ് പദ്ധതി മുന്‍പോട്ട് പോകു ന്നത്.

സഹായം ആവശ്യമായ പൊതുജനങ്ങള്‍ 9946645498, 9074517550 എന്നീ നമ്പരു കളില്‍ ബന്ധപ്പെടണമെന്ന് ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രസി ഡന്റ് ജി. ഹരിലാല്‍ അറിയിച്ചു.