പൊന്‍കുന്നം: ഓണക്കിറ്റിനായി പിരിച്ചെടുത്ത ലക്ഷങ്ങളുമായി മുങ്ങി യ ടാക്സി ഡ്രൈവര്‍ ചിറക്കടവ് മൂലകുന്ന് ജയാസദനത്തില്‍ ജയന്‍ (52) അറസ്റ്റില്‍. കൊച്ചി ഷിപ്?യാര്‍ഡിനു സമീപം സെക്യൂരിറ്റി ജോലി ചെ യ്തിരുന്ന ജയനെ പൊന്‍കുന്നം പൊലീസും ഷാഡോ പൊലീസും ചേര്‍ന്ന് കൊച്ചിയിലെത്തിയാണു പിടികൂടിയത്. ഓണക്കിറ്റു നല്‍കാമെന്ന പേ രില്‍ ഏജന്റുമാരെ നിയമിച്ചു പല വീടുകളില്‍നിന്നു പിരിച്ചെടുത്ത പണവുമായി ഓണത്തിനു രണ്ടു ദിവസം മുന്‍പാണ് ജയന്‍ കടന്നത്.

ഏജന്റുമാര്‍ പൊന്‍കുന്നം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാ ണ് അറസ്റ്റ്. തട്ടിയ പണംകൊണ്ടു പുതിയ കാര്‍ വാങ്ങിയെന്നും തട്ടിപ്പു പുറത്തായതോടെ ഇയാള്‍ മൊബൈല്‍ഫോണ്‍ ഒഴിവാക്കിയതായും പൊ ലീസ് പറഞ്ഞു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.കാര്‍ കസ്റ്റഡിയിലെ ടുത്തു.

ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്.മധുസൂദനന്‍ എന്നിവര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടി സ്ഥാനത്തില്‍ പൊന്‍കുന്നം എസ്എച്ച്ഒ പി.ജി.മോഹന്‍ദാസ്, എസ്‌ഐ: എ.സി.മനോജ്കുമാര്‍, ഷാഡോ പൊലീസ് എസ്‌ഐ: പി.വി.വര്‍ഗീസ്, എഎസ്‌ഐ: ബിനോയ്, സിസിപിഒ കെ.എസ്.അഭിലാഷ്, റിച്ചര്‍ഡ് സേ  വ്യര്‍, ശ്യാം എസ്.നായര്‍ എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടി കൂടിയത്.

LEAVE A REPLY