കാഞ്ഞിരപ്പള്ളി : ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കാതെ മഹല്ലിനു കീഴിലുള്ള ഏവരേയും പരിഗണിച്ചുകൊണ്ടുള്ളതാവണം മഹല്ല് ശാക്തീക രണം നടപ്പിലാക്കേണ്ടതെന്നും എല്ലാ പുരോഗതിയും എല്ലാവരിലും എത്തണമെന്നും  ഇനിഷ്യേറ്റീവ് ഫോര്‍ മഹല്‍ ആന്റ് ഗ്രാസ് റൂട്ട് എംപവര്‍മെന്റ് (ഇമേജ് )ഡയറക്ടര്‍ അഡ്വ.എസ്സ് മമ്മു തളിപ്പറമ്പ്.

കാഞ്ഞിരപ്പള്ളി മേഖലയിലെ 60 മഹല്ലുകളെ പങ്കെടുപ്പിച്ചുകൊണ്ട് മഹല്ല് കോ-ഓര്‍ ഡിനേഷന്‍ സംഘടിപ്പിച്ച മഹല്ല് ശാക്തീകരണ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തു കയായിരുന്നു അദ്ദേഹം. കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ പി.എം അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. ടി.എസ് റഷീദ് മുണ്ടക്കയം, സി.യു അബ്ദുല്‍കെരീം, ടി.ഇ സിദ്ദീഖ്, ഹുസൈന്‍ മുണ്ടക്കയം, നയാസ് പി.എസ്, ഹബീബുള്ളാ മൗലവി, വിവിധ മഹല്ല് പ്രസിഡന്റുമാരായ കെ.എ അസീസ്, അഡ്.പി.എച്ച് ഷാജഹാന്‍ എരുമേലി, അബ്ദുല്‍സലാം മൗലവി ചാത്തന്‍തറ, ഷംസുദ്ദീന്‍ തോട്ടത്തില്‍ , മുഹമ്മദ് ഫൈസി എന്നിവര്‍ സംസാരിച്ചു.