ഐ എൻ ടി യു സി ഗ്രൂപ്പിൽ ബിഷപ്പിനെ അവഹേളിച്ച് പോസ്റ്റ്. പ്രതിഷേധവുമായി അംഗങ്ങൾ. ഐ എൻ ടി യു സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ വാട്സ് ആപ് ഗ്രൂപ്പിലാണ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറയ്ക്കലിനെ അവഹേളിച്ച് ഒരം ഗം പോസ്റ്റിട്ടത്.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിൽ സന്ദർശിച്ചതിന്റെ പേരിലാ യിരുന്നു മാർ മാത്യു അറയ്ക്കലിനെതിരെയുളള വാട്സ് ആപ് പോസ്റ്റ്. പോസ്റ്റ് വന്ന ഉടൻ ഗ്രൂപ്പിലെ ഭൂരിപക്ഷം അംഗങ്ങളും ഇതിനെതിരെ രംഗത്തെത്തി.

ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയല്ല ഇതെന്നായിരുന്നു ഇവരുടെയെല്ലാം അഭിപ്രായം.എന്നാൽ ഗ്രൂപ്പിന്റെ അഡ്മിനായ മണ്ഡലം പ്രസിഡന്റ് ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല.ഇതും പ്രതി ക്ഷേധത്തിന് കാരണമായി.വിവിധ സമുദായത്തിൽപ്പെട്ടവരടക്കമുള്ള ഐഎൻടിയു സി ഗ്രൂപ്പിൽ ഒരുമത മേലധ്യക്ഷനെ അവഹേളിച്ച് പോസ്റ്റിട്ടത് അംഗീകരിക്കാനാവി ല്ലന്ന് പ്രതിക്ഷേധക്കാർ പറഞ്ഞു.

എന്തായാലും സംഭവം വലിയ വിവാദത്തിനാണ് വഴിവച്ചിരിക്കുന്നത്. അഡ്മിനടക്ക മുള്ളവർക്കെതിരെ ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ഐ എൻ ടി യു സി സംസ്ഥാ ന നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ് ഒരു വിഭാഗം.