വിദ്യാര്‍ത്ഥികള്‍ വലിയ സ്വപ്നങ്ങള്‍ കാണുകയും അവയെ ആശ്ലേഷിക്കുകയും ലക്ഷ്യത്തില്‍ മനസ്സ് ഉറപ്പിച്ച് ലാളിത്യത്തിന്റെ ജീവിതം അവലംബിക്കുകയും ചെയ്യണമെന്ന് കേരള ഗവണ്‍മെന്റ് ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്‌കൂളില്‍ വച്ചു നടന്ന ക്രിസ്തുമസ് ആഘോഷത്തില്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. 
ഷീലാ തോമസ് ഐ.എ.എസ്., കേരളാ ജെസ്വിട്ട് പ്രോവിന്‍ഷ്യല്‍ ഡോ എം.കെ. ജോര്‍ജ്ജ് എസ്.ജെ., ഷേര്‍ഷി എബ്രഹാം, കെ.ജെ. ജേക്കബ് എന്നിവരും ആഘോ ഷപരിപാടിയില്‍ സന്നിഹിതരായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ സാല്‍വിന്‍ അഗസ്റ്റിന്‍ എസ്.ജെ. സ്വാഗതം ആശംസിച്ചു. 
സ്‌കൂള്‍ മാനേജര്‍ ഫാ ജോസഫ് ഇടശ്ശേരി എസ്.ജെ., കാഞ്ഞിരപ്പള്ളി പഞ്ചായത്തു പ്രസിഡന്റ് ഷക്കീല നസീര്‍, പി.റ്റി.എ. പ്രസിഡന്റ് ജോഷി അഞ്ചനാട്ട്, വൈസ് പ്രസിഡന്റ് സലീം അജന്ത, മറ്റു പി.റ്റി.എ. പ്രതിനിധികള്‍, അലുമ്‌നി അസ്സോസിയേ ഷന്‍ പ്രസിഡന്റ് ഡോമിനിക് തോമസ് കരിപ്പാപ്പറമ്പില്‍, സെക്രട്ടറി റ്റോമി കരിപ്പാപ്പ റമ്പില്‍, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ഫാ അഗസ്റ്റിന്‍ പീടികമല എസ്.ജെ. എന്നിവര്‍ പങ്കെടുത്തു. 
സ്‌കൂള്‍ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷം മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു നവ്യാനുഭവമായിരുന്നു. വിവിധ കലാപരിപാടികളും ക്രിസ്തുമസ് ട്രീയും, പുല്‍ക്കൂടും ഏറെ ശ്രദ്ധേയമായി.