കാഞ്ഞിരപ്പള്ളി: മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ പൊതുജനങ്ങളുടെ യും ഭരണാധികാരികളുടെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ് കേരള ജേര്ണലിസ്റ് യൂണിയന്‍ കോട്ടയം ജില്ലാ കമ്മിറ്റി വാഹനജാഥ സംഘടിപ്പിച്ചത്. കെ.ജെ യു സംസ്ഥാന വ്യാപകമായി നടത്തുന്ന സമരങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ ജാഥയ്ക്ക് കാഞ്ഞിരപ്പള്ളിയില്‍ ഉജ്ജല സ്വീകരണമാണ് നല്‍കിയത്.
കാഞ്ഞിരപ്പള്ളി കുരിശു കവലയില്‍ നടന്ന സ്വീകരണ യോഗം ജില്ല പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.സെബാസ്റ്റ്യന്‍കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. സത്യസന്ധമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായികൊണ്ടിരിക്കുന്ന കടന്നുകയറ്റം എന്തു വില കൊടുത്തും എതിര്‍ക്കപ്പെടേണ്ടതാണന്ന് അദ്ദേഹം പറഞ്ഞു. കെ.ജെ.യു മേഖല കണ്‍വീനര്‍ രതീഷ് മറ്റത്തില്‍ അധ്യക്ഷത വഹിച്ചു. 
ജാഥാ ക്യാപ്റ്റനും,ജില്ലാ പ്രസിഡണ്ടുമായ പി ബി തമ്പി ,ജാഥാ ഡയറക്ടറും ജില്ലാ സെക്രെട്ടറിയുമായ എ എസ് മനാഫ് , ആഷിക്ക് മണിയംകുളം , പി ജോണ്‍സണ്‍, ഷണ്‍മുഖന്‍, റസാഖ്, ഷിഹാബുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയജാഥ വൈകീട്ടു വൈക്കത്ത് സമാപിച്ചു..

സമാപന സമ്മേളനം ഇന്ത്യന്‍ ജേര്ണലിസ്റ്സ് യൂണിയന്‍ സെക്രെട്ടറി ജനറല്‍ ജി.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.സി കെ ആശ എം എല്‍ എ മുഖ്യാതിഥിയാ യിരുന്നു.