കാഞ്ഞിരപ്പള്ളി: വാഹന പകടത്തില്‍ മരിച്ച ആനക്കല്ല് വിരുത്തിയേല്‍ (വാളിപ്ലാവ്) വി.എഫ്. വര്‍ഗീസിന്റെ മകന്‍ റെജി വര്‍ഗീസ് (47, സിവില്‍ എന്‍ജിനിയര്‍) സംസ്‌കാരം നാളെ (വെള്ളി) 11ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍. രാവിലെ എട്ടിന് കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡില്‍ മഞ്ഞപ്പള്ളി വില്ലണിയില്‍ ആയിരുന്നു അപകടം. 
കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസില്‍ പിറവത്തെ ജോലി സ്ഥലത്തേക്കു പോവുകയായിരുന്ന റെജിയുടെ ബൈക്ക് ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും റെജി മരണമടഞ്ഞിരുന്നു. റെജി വര്‍ഗീസും കുടുംബവും ആനക്കല്ലിലെത്തിയിട്ട് ആറു മാസമേ ആയുള്ളു. മുന്പ് ചിന്നാര്‍ പൊന്നാമലയിലായിരുന്നു താമസം.
ഭാര്യ ജെസി ആലപ്പുഴ തലവടി പൊള്ളേപ്പറന്പില്‍ കുടുംബാംഗം. മക്കള്‍: അഞ്ജിത (കുന്നുംഭാഗം സെന്റ് ജോസഫ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിനി), ആര്‍ജിത (ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിനി), അഞ്ജലീന (രണ്ടു വയസ്). മാതാവ് ത്രേസ്യാമ്മ പേരാവൂര്‍ പാണാട്ടില്‍ കുടുംബാംഗം.