കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിലെ 2018-19 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് കെ.ആര്‍ തങ്കപ്പന്‍ അവതരിപ്പിച്ചു. 29,17,20,870 രൂപയുടെ ചിലവും 29,60,14,445 രൂപയുടെ വരവും 42,93,575 രൂപയുടെ നീക്കിയിരുപ്പുമാണ് ബജറ്റിലുള്ളത്. പൊതു കെട്ടിടങ്ങളുടെ നിര്‍മാണത്തിനായിട്ടാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത്. പദ്ധതിയക്കായി 7.80 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പഞ്ചായത്തില്‍ സമഗ്ര വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചതെന്ന് പ്രസിഡ ന്റ് ഷക്കീല നസീര്‍ പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിന് മുന്‍തൂക്കം നല്‍കുന്ന ബജറ്റില്‍ വിവിധ പദ്ധതികള്‍ക്കായി 46 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
റബ്ബര്‍ കര്‍ഷകര്‍ ഏറെയുള്ള പഞ്ചായത്തില്‍ കര്‍ഷകര്‍ക്കായി പദ്ധതികളൊന്നും ഇല്ല. പ്രവാസികള്‍ക്കായി പദ്ധതികളൊന്നുമില്ലെന്നും പഞ്ചായത്തംഗം എം.എ റിബിന്‍ഷാ പറഞ്ഞു. ടൗണിലെ ഗതാകുരിക്ക് പരിഹരിക്കുന്നതിനായിട്ടുള്ള മിനി ബൈപാസ് നിര്‍മാ ണത്തിനായി ബജറ്റില്‍ തുകയനുവദിക്കാത്തതിനെ പ്രതിപക്ഷാംഗം ടോംസ് ആന്റണി കുറ്റപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായ ത്തംഗങ്ങളായ വിദ്യാ രാജേഷ്, ചാക്കോച്ചന്‍ ചുമപ്പുങ്കല്‍, റോസമ്മ വെട്ടിത്താനം, റിജോ വാളാന്തറ, സജിന്‍ വട്ടപ്പള്ളി, സുരേന്ദ്രന്‍ കാലായില്‍, നൈനാച്ചന്‍ വാണിയപ്പുരയക്കല്‍, നുബിന്‍ അന്‍ഫില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രധാന പദ്ധതികള്‍
പഞ്ചായത്ത് കെട്ടിടം, സൗഹൃദയ വായനശാല, പേട്ടക്കവല ഓപ്പണ്‍ സ്റ്റേജ്, ടാക്‌സി സ്റ്റാന്‍ഡ് എന്നിവയുടെ നിര്‍മാണത്തിനായിട്ടാണ് കൂടുതല്‍ തുകയനുവദിച്ചത്. നിലവില്‍ നഗരത്തിലെ മാലിന്യ നിര്‍മാര്‍ജനത്തിന് സംവീധാനമില്ല. മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നതിനായി 50 ലക്ഷം രൂപയും അനുവദിച്ചു. ലൈഫ് പദ്ധതിയിലുള്ള ഭവന നിര്‍മാണത്തിനായി 1.20 കോടി രൂപയും, ദാരിദ്ര ലഘൂകരണ പദ്ധതിയില്‍ 1.92 കോടി രൂപയും, പുതിയ റോഡുകളുടെ നിര്‍മാണത്തിനായി 30.40 ലക്ഷം രൂപയും, ടൗണ്‍ ഹാള്‍ നവീകരണത്തിനായി 30 ലക്ഷം രൂപയും റോഡ് ഇതര ആസ്തികള്‍ക്ക് മെയിന്റന്‍ സിനായി 35.79 ലക്ഷം രൂപയും അനുവദിച്ചു.
മിനി ബൈപ്പാസിന് തുകയനുവദിച്ചില്ല
നഗരത്തിലെ ഗതാഗത കുരിക്കിന് പരിഹാരമാകുന്നതിനായി 1.20 കോടി ചിലവഴിച്ച് നിര്‍മാണത്തിലിരിക്കുന്ന മിനി ബൈപ്പാസിന് ഇത്തവണയും ബജറ്റില്‍ തുകയനുവദി ച്ചില്ല. അഴിമതിയാരാപണത്തെത്തുടര്‍ന്ന് പഞ്ചായത്ത് മിനി ബൈപ്പാസ് നിര്‍മാണം നിറുത്തി വച്ചിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ നിന്നും ആരംഭിച്ച് ചിറ്റാര്‍ പുഴയോരത്തുകൂടി മണിമല റോഡില്‍ ചെന്നെത്തുന്നതാണ് മിനി ബൈപ്പാസ്.