മാതൃത്വത്തിന് ഇന്ന് വിള്ളല്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണ് അതുകൊണ്ടുതന്നെ കുടുംബജീവിതവും ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. സ്ത്രീകള്‍ സമൂഹത്തിന് മാതൃകയാ കണമെന്നും പൊതുപ്രവര്‍ത്തന രംഗത്ത് സജീവസാന്നിദ്ധ്യമാകുവാന്‍ സ്ത്രീകള്‍ മുമ്പോ ട്ടു വരണമെന്നും പ്രൊഫ. ഷീലാ സ്റ്റീഫന്‍ അഭിപ്രായപ്പെട്ടു. കത്തോലിക്കാ കോണ്‍ഗ്രസ് വനിതാഫോറം കാഞ്ഞിരപ്പള്ളി ഫൊറോനാസമിതിയുടെ ആഭിമുഖ്യത്തില്‍ പുളിമാവ് നല്ല സമറാന്‍ ആശ്രമത്തില്‍ വനിതാ ദിനാഘോഷം ഉത്ഘാടനം ചെയ്തുകൊണ്ടു സംസാ രിക്കുകയായിരുന്നു.

പ്രസിഡന്റ് ടെസ്സി ബിജു പാഴിയാങ്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫാ. റോയി മാത്യു വടക്കേല്‍ അനഗ്രഹ പ്രഭാഷണവും റവ. ഡോ. മാത്യു പാലക്കുടി മുഖ്യപ്രഭാഷണവും നടത്തി. മുതിര്‍ന്ന വനിതകളെ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ ജേക്കബ് ആദരിച്ചു.

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സെലിന്‍ സിജോ മുണ്ടമറ്റം, വനിതാ ഫോറം രൂപതാ പ്രസിഡന്റ് മിനി സണ്ണി മണ്ണംപ്ലാക്കല്‍, വാര്‍ഡ് മെമ്പര്‍ ഷീലാ തോമസ് തുമ്പുങ്കല്‍, ജോര്‍ജ്ജുകുട്ടി അഗസ്തി, സിസ്റ്റര്‍ വന്ദന, സിനി ജിബു നീറണാകു ന്നേല്‍, ആന്‍സി സാജന്‍ പുന്നമറ്റത്തില്‍, ടെസി വര്‍ഗീസ് പൂവേലിക്കുന്നേല്‍, ക്രിസ്റ്റി ബോബി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാസന്ധ്യ ഉണ്ടായിരുന്നു.