REPORT:ABDUL MUTHALIB

എരുമേലി : പുതുവത്സരാഘോഷരാത്രിയില്‍ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റ്റിന് മുന്നി ല്‍ നടുറോഡിലുണ്ടായ സംഘട്ടനത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. സംഭവവുമായി ബന്ധ പ്പെട്ട് മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു.ചരള എട്ടുവീട്ടില്‍ ഷഹനാസ്, ആറ്റാത്തറ മുനീര്‍ എന്നിവരാണ് പരിക്കുകളേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്.

കരിങ്കല്ലുമ്മുഴി സ്വദേശി ഗോകുല്‍, അനുജനായ രാഹുല്‍, സുഹൃത്ത് അരവിന്ദ് എന്നിവ രാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസ്. പരസ്പരം തെരുവില്‍ സംഘട്ടനം നടത്തിയ യുവാക്കള്‍ പോയി മാരകായുധങ്ങളുമായി വന്ന് രണ്ടാമതും ഏറ്റു മുട്ടുകയായിരുന്നെന്ന് പോലിസ് പറയുന്നു.

ആയുധങ്ങള്‍ പിടിച്ചുവാങ്ങി മറുവിഭാഗം ആക്രമിക്കുകയായിരുന്നെന്നും പറയുന്നു. മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതിനിടെയാണ് മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തത്. ഇരുവിഭാഗത്തിലുമുളള യുവാക്കള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും പോലിസ് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അറസ്റ്റ് ഇനിയുമുണ്ടാകുമെന്നും പോലിസ് അറിയിച്ചു. മണിമല സിഐ റ്റി ഡി സുനില്‍ കുമാര്‍, എസ്‌ഐ മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.