പെരുവന്താനം:പരിക്കേറ്റ മുണ്ടക്കയം ചിറ്റടി, ചോറ്റി പുല്ലാട്ട് വീട്ടില്‍ പ്രമോദി(28) നെ പരിക്കുകളോടെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുവന്താ നം സ്വദേശികളായ ഷാജി , ഷാഹിദ്, സി നാജ്, അല്‍ത്താഫ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തിങ്കളാഴ്ച വെളുപ്പിന് 1.15 ഒടെ കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയ പാതയിലെ പെരുവ ന്താനം ജംഗ്ഷനിലാണ് സംഭവം.കുട്ടിക്കാനം ഭാഗത്തു നിന്നും ബൈക്കില്‍ വരികയായി രുന്ന ദമ്പതികളെ വാഹനം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു .

പട്ടിക കഷണം കൊണ്ടുള്ള അടിയേറ്റ് പ്രമോദിന്റെ തലയ്ക്ക് പരിക്കുണ്ട്. കേസില്‍ പ്രതികളാക്കപ്പെട്ടവര്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികത്സ തേടിയിരുന്നുവെങ്കി ലും അന്വേഷണത്തില്‍ ഇവരെ ആശുപത്രിയില്‍ കണ്ടെത്തിയില്ലന്നും പൊലീസ് പറഞ്ഞു.