കൂവപ്പള്ളിയില്‍ യാതൊരു പ്രകോപനവുമില്ലാതെ യുവാവിന്റെ കുത്തേറ്റ പാസ്റ്റര്‍ മരിച്ചു. നാലാംമൈല്‍ കുടപ്പനക്കുഴി മനപ്പാട്ട് അജീഷ് (41)ആണ് മരിച്ചത്. സംഭവത്തില്‍ കൂവപ്പള്ളി ടാങ്ക് പടി ഭാഗം മുളയ്ക്കല്‍ ജോബി (അപ്പു- 24) യെ കാഞ്ഞിരപ്പള്ളി പോലീ സ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ട് ആറു മണിയോടെ കൂവപ്പള്ളിക്ക് സമീപമാണ് സംഭവം. പരുക്കേറ്റയാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചി കിത്സയില്‍ കഴിയവെയാണ് മരിച്ചത്. വയറിനാണ് കുത്തേറ്റത്. മേസ്തിരി പണി ചെ യ്തു വരികയായിരുന്ന അജീഷ് പെന്തക്കോസ്തു സഭയിലെ പാസ്റ്റര്‍ കൂടിയായിരുന്നു. ഭാര്യയു രണ്ടു കുട്ടികളുമടങ്ങുന്നതാണ് കുടുംബം.